Saturday, March 29, 2025 7:49 pm

വികസിത് ഡൽഹി ലക്ഷ്യവുമായി തലസ്ഥാനത്തിന്റെ വികസനത്തിന് ഒരു ലക്ഷം കോടിയുടെ പദ്ധതികൾ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : വികസനക്കുതിപ്പുകൾക്ക് ഒരു ലക്ഷം കോടി രൂപ വകയിരുത്തി ‘വികസിത് ഡൽഹി’ ലക്ഷ്യവുമായി നിലവിലെ ബിജെപി സർക്കാരിന്റെ കന്നി ബജറ്റ് മുഖ്യമന്ത്രി രേഖ ഗുപ്ത അവതരിപ്പിച്ചു. ആം ആദ്മി പാർട്ടിയെ കടന്നാക്രമിച്ചും വികസനത്തിലേക്കു വിരൽചൂണ്ടിയുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. വനിത ശാക്തീകരണം, അടിസ്ഥാനസൗകര്യ വികസനം, ജലവിതരണം, ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ തുടങ്ങിയ മേഖലകളുടെ വികസനത്തിന് ബജറ്റിൽ ഊന്നൽ നൽകി. ബജറ്റ് അവതരണത്തിനായി നിയമസഭയിലെത്തിയ മുഖ്യമന്ത്രി രേ‌ഖ ഗുപ്ത.

അഴിമതിയിൽനിന്ന് ഡൽഹിയെ മോചിപ്പിച്ച് ലോകം അമ്പരപ്പോടെ നോക്കിക്കാണുന്ന നഗരമാക്കി വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. വനിതകൾക്കുള്ള ധനസഹായത്തിനും സുരക്ഷയ്ക്കും കൂടുതൽ തുക വകയിരുത്തി. വിദ്യാഭ്യാസ മേഖലയിൽ വിപ്ലവം നടത്തിയെന്ന എഎപിയുടെ അവകാശവാദങ്ങൾ പൊള്ളയാണ്. എന്നാൽ, ബിജെപി സർക്കാർ വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി കൂടുതൽ തുക വകയിരുത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും എഎപി സർക്കാർ ഡൽഹിയിൽ നടപ്പാക്കാതിരുന്ന ആയുഷ്മാൻ ഭാരത് പദ്ധതി ബിജെപി അധികാരത്തിലെത്തിയ ഉടൻ നടപ്പാക്കി.

സംസ്ഥാന സർക്കാർ ഇതിനായി കൂടുതൽ തുക വകയിരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അതേസമയം അടിസ്ഥാനരഹിതവും യാഥാർഥ്യങ്ങൾക്കു നിരക്കാത്തതുമായ ബജറ്റാണ് മുഖ്യമന്ത്രി അവതരിപ്പിച്ചതെന്നായിരുന്നു പ്രതിപക്ഷ നേതാവ് അതിഷിയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊള്ളയായ വാഗ്ദാനങ്ങളുടെ പുകമറയിൽ നിന്നാണ് ഡൽഹി ബജറ്റും അവതരിപ്പിച്ചിരിക്കുന്നത്. ബജറ്റിനു മുന്നോടിയായുള്ള സാമ്പത്തിക സർവേ സർക്കാർ സഭയിൽ വച്ചില്ല. ഒരു ലക്ഷം കോടി രൂപ വിനിയോഗിക്കാൻ സർക്കാരിന്റെ പക്കലുണ്ടെങ്കിൽ സർവേ പുറത്തുവിടാൻ ഭയക്കുന്നതെന്തിനാണെന്നും അതിഷി ചോദിച്ചു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ആദ്യമായാണ് ബജറ്റിൽ വിദ്യാഭ്യാസമേഖല ഇത്രയേറെ അവഗണിക്കപ്പെടുന്നതെന്നും അതിഷി പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മങ്ങാരം മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

0
പന്തളം : മങ്ങാരം മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച ജുമാ നമസ്കാരാനന്തരം...

കിഴക്കഞ്ചേരിയിൽ നിർത്തിയിട്ട കാറിൽ മിനി ടെമ്പോ ഇടിച്ച് കാർ ഡ്രൈവർക്ക് പരിക്ക്

0
പാലക്കാട്: പാലക്കാട് കിഴക്കഞ്ചേരിയിൽ നിർത്തിയിട്ട കാറിൽ മിനി ടെമ്പോ ഇടിച്ച് കാർ...

മുണ്ടക്കൈ- ചൂരൽമല ദുരന്ത ബാധിതർക്ക് എംഎ യൂസഫലി 50 വീടുകൾ നൽകും

0
വയനാട്: മുണ്ടക്കൈ- ചൂരൽമല ദുരന്ത ബാധിതർക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം...

മങ്ങാരം ഗവ. യു പി സ്കുളിലെ വിദ്യാർത്ഥികളുടെ പൊതുയിടത്തെ പഠനോത്സവം നടന്നു

0
പന്തളം : മങ്ങാരം ഗവ. യു പി സ്കുളിലെ വിദ്യാർത്ഥികളുടെ പൊതുയിടത്തെ...