Tuesday, May 6, 2025 12:51 pm

ഗന്ധർവ ജൂനിയർ സിനിമയുടെ പ്രമോ വീഡിയോ റിലീസ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഉണ്ണി മുകുന്ദൻ ഗന്ധർവനായെത്തുന്ന ചിത്രം ‘ഗന്ധർവ ജൂനിയർ’ സിനിമയുടെ പ്രമോ വിഡിയോ റിലീസ് ചെയ്തു. ഉണ്ണി മുകുന്ദന്റെ പിറന്നാളിനോടനുബന്ധിച്ചാണ് വിഡിയോ റിലീസ്. ഗന്ധർവന്മാർ ആരായിരുന്നുവെന്നും അവർ എവിടെ മൺമറഞ്ഞുപോയി എന്നുമുളള വിവരങ്ങളാണ് ഈ ദൃശ്യാവിഷ്കാരത്തിലൂടെ പറയുന്നത്. മിന്നൽ മുരളിക്കു ശേഷം മലയാളത്തിൽ വരുന്ന മറ്റൊരു സൂപ്പർഹീറോ ചിത്രമായിരിക്കുമിത്. 40 കോടിയാണ് സിനിമയുടെ ബജറ്റ്. സെക്കൻഡ് ഷോ, കൽക്കി തുടങ്ങിയ ചിത്രങ്ങളിൽ സഹസംവിധായകൻ ആയിരുന്ന വിഷ്ണു അരവിന്ദ് സ്വതന്ത്ര സംവിധായകൻ ആവുന്ന ചിത്രമാണ് ഗന്ധർവ ജൂനിയർ. കൽക്കിക്കു ശേഷം പ്രവീൺ പ്രഭാറാമും സുജിൻ സുജാതനും ചേർന്ന് തിരക്കഥ എഴുതുന്നു.

ഒരു ഗന്ധർവന്റെ ഭൂമിയിലേക്കുള്ള അപ്രതീക്ഷിത വരവ് ഉപകാരവും ഉപദ്രവവും ആവുന്ന നർമ്മ നിമിഷങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.സംഗീതം ജേക്സ് ബിജോയ്, എഡിറ്റിങ് അപ്പു ഭട്ടതിരി, ഛായാഗ്രഹണം ചന്ദ്രു സെൽവരാജ്. ലിറ്റിൽ ബി​ഗ് ഫിലിംസിന്റെ ബാനറില്‍ സുവിൻ കെ. വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് ​ഗന്ധർവ ജൂനിയർ നിർമിക്കുന്നത്. വിർച്വൽ പ്രൊഡക്‌ഷൻ  സാങ്കേതിക വിദ്യയിലൂടെ ഏറ്റവും വലിയ ദൃശ്യ വിരുന്നായി സിൽവർ സ്‌ക്രീനിൽ എത്തിക്കാനാണ് ലിറ്റിൽ ബിഗ് ഫിലിംസ് ലക്ഷ്യമിടുന്നത്. പിആർഒ എ.എസ്. ദിനേശ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആന്ധ്രാപ്രദേശിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനടുത്ത് രണ്ട് സ്ഥലങ്ങളിൽ തീപിടുത്തം ; വിശദമായ അന്വേഷണം

0
വിജയവാഡ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആന്ധ്രാപ്രദേശ് സന്ദർശനത്തിനിടെ വാഹനവ്യൂഹം കടന്നുപോകുന്ന പ്രദേശത്തിനടുത്ത് രണ്ടിടങ്ങളിലുണ്ടായ...

തിരുവല്ലയിൽ മാത്രം ഒരുവർഷം നായയുടെ കടിയേറ്റവർ 1300

0
തിരുവല്ല : തിരുവല്ല താലൂക്ക് ആശുപത്രിയിൽ 1300-ഓളം പേർക്ക് നായ...

കെസിഎ പിങ്ക് ടൂർണ്ണമെൻ്റിന് തുടക്കം ; പേൾസിനും എമറാൾഡിനും വിജയം

0
തിരുവനന്തപുരം : കെസിഎ സംഘടിപ്പിക്കുന്ന പിങ്ക് ടി 20 ചലഞ്ചേഴ്സ്...