പത്തനംതിട്ട: കൃഷി വകുപ്പിലെ ടെക്‌നികൽ വിഭാഗം ജീവനക്കാരായ കൃഷി അസിസ്റ്റന്റ്മാരുടെയും അസിസ്റ്റന്റ് കൃഷി ഓഫീസർമാരുടേയും പ്രൊമോഷൻ തസ്തിക വർധിപ്പിക്കണമെന്നും മുഴുവൻ മുനിസിപ്പാലിറ്റികളിലും അഗ്രിക്കൾചർ ഫീൽഡ് ഓഫീസർമാരെ നിയമിക്കണമെന്നും കെ.എ.ടി.എസ്.എ സംസ്ഥാന പ്രസിഡന്റ് പി ഹരീന്ദ്രനാഥ് ആവശ്യപ്പെട്ടു. KATSA പത്തനംതിട്ട ജില്ലാ കൺവൻഷൻ ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോയിന്റ് കൗൺസിൽ നവംബർ 27, 28 തീയതികളിൽ നടത്തുന്ന സിവിൽ സർവീസ് സംരക്ഷണ കാൽനട ജാഥയിൽ ജില്ലയിലെ മുഴുവൻ ടെക്ക്‌നിക്കൽ വിഭാഗം ജീവനക്കാരും പങ്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അജീഷ് കുമാർ എസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് കുമാർ സി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി അഖിൽ, KATSA സംസ്ഥാന വൈസ് പ്രസിഡന്റ് റെജീബ് പി എ, സംസ്ഥാന വനിതാ സെക്രട്ടറി നിത്യ സി എസ് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. ജില്ലാ സെക്രട്ടറി അനീഷ് കെ എസ് സ്വാഗതവും രഞ്ജിത് കെ അനുശോചനപ്രമേയവും വനിതാ കമ്മറ്റി ജില്ലാ പ്രസിഡന്റ് രമ്യ നന്ദിയും അറിയിച്ചു. പുതിയ ഭാരവാഹികളായി അജീഷ് കുമാർ എസ് (പ്രസിഡന്റ്), സ്മിത എസ് (സെക്രട്ടറി), രാജേഷ് കുമാർ (ട്രഷറർ) എന്നിവര്‍ ഉള്‍പ്പെട്ട കമ്മറ്റിയെ തെരഞ്ഞെടുത്തു.