റാന്നി: പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ പ്രഥമ പരിപാടിയായ പഠനോത്സവത്തിൻ്റെ പ്രചാരണ പരിപാടികൾക്ക് സമഗ്ര ശിക്ഷാ കേരളം റാന്നി ബി.ആർ സിയുടെ നേതൃത്വത്തിൽ തുടക്കമായി. പൊതുവിദ്യാലയങ്ങളിലെ അക്കാദമിക മികവുകൾ പൊതുസമൂഹത്തിൽ എത്തിക്കുന്നതിന് കൂടിയാണ് പഠനോത്സവം നടത്തുന്നത്. പഴവങ്ങാടി ഗവ. യു.പി സ്കൂൾ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് ഇട്ടിയപ്പാറ ബസ്സ്റ്റാൻ്റിലും പരിസര പ്രദേശങ്ങളിലും പഠനോത്സവം പ്രചാരണ പരിപാടികൾ നടത്തിയത്. ക്ലാസ്സ് റൂം പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി കുട്ടികൾ തയ്യാറാക്കിയ പഠനോപകരണങ്ങളുമായാണ് കുട്ടികൾ പൊതുജനങ്ങൾക്കിടയിൽ എത്തിയത്. മാർച്ച് 13 ന് തങ്ങളുടെ സ്കൂളിൽ നടക്കുന്ന പഠനോത്സവത്തിലേക്ക് എല്ലാവരേയും കുട്ടികൾ പ്രത്യേകം ക്ഷണിച്ചു. പഠനോത്സവ സന്ദേശം പതിച്ച് പ്രത്യേകം തയ്യാറാക്കിയ ഐ ഷേഡുകൾ ധരിച്ചാണ് കുട്ടികളും അധ്യാപകരും എത്തിയത്. ബി.പി.സി ഷാജി എ. സലാം, പ്രഥമാധ്യാപകൻ ഷാജി തോമസ്, ശാസ്ത്രാധ്യാപിക എഫ്. അജിനി, വിദ്യാർത്ഥികളായ എം നിവേദിത, ഡെൽന അനിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1