തിരുവനന്തപുരം: വ്യവസായസംരംഭങ്ങളുമായി ബന്ധപ്പെട്ട കേസുകൾ ക്രിമിനൽമുക്തമാക്കാൻ നിർദേശം. വ്യവസായം തുടങ്ങൽ എളുപ്പമാക്കൽ നടപടികളുടെ പുതിയ നിബന്ധനകളിലാണ് കേന്ദ്രസർക്കാർ ഇത്തരമൊരു വ്യവസ്ഥ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കേസിൽ ഉൾപ്പെടുന്നത് വ്യവസായസംരംഭങ്ങളെ ബാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. മുന്നറിയിപ്പ്, പിഴ എന്നിവയ്ക്കുശേഷവും ആവർത്തിച്ചുള്ള നിയമലംഘനത്തിനുമാത്രം ക്രിമിനൽകേസ് ചുമത്തിയാൽ മതി എന്നതാണ് ഉദ്ദേശിക്കുന്ന രീതി. കുറ്റം ലഘൂകരിക്കരുത് എന്ന സംസ്ഥാനനയത്തിന്റെ ഭാഗമായി ക്രിമിനൽനടപടി ആദ്യഘട്ടത്തിൽ ഒഴിവാക്കി വലിയ പിഴയായിരിക്കും നടപ്പാക്കുക. 17 വകുപ്പുകളിൽ 287 മാറ്റങ്ങളാണ് ഇതിനായിവേണ്ടത്. അതിൽ പ്രധാനപ്പെട്ടതാണ് ക്രിമനൽനടപടിക്കുള്ള സമയപരിധി നിശ്ചയിക്കുന്നത്. കേസുകളിൽ എത്രതവണ മുന്നറിയിപ്പ് നൽകണമെന്നതിലും വ്യവസ്ഥ കൊണ്ടുവരണമെന്ന് നിർദേശമുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.