പത്തനംതിട്ട : കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ ഓഫീസ് പ്രവർത്തനങ്ങളെ ബാധിക്കാത്ത തരത്തിൽ അവർക്ക് അർഹമായ അവധിയെടുത്ത് യാത്ര പോയത് വലിയ പ്രശ്നമായി ഉയർത്തികൊണ്ടുവന്ന് ജനപ്രതിനിധിയും മാധ്യമങ്ങളും ചേർന്ന് സംസ്ഥാന സർവിസിലെ ജീവനക്കാരെ മുഴുവൻ അധിക്ഷേപിക്കുകയും അവരുടെ അഭിമാനത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്ന നടപടി ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് ഇ യൂ പത്തനംതിട്ട ജില്ലാ കമ്മിറ്റി പറഞ്ഞു.
കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിലും പ്രളയത്തിന്‍റെ സമയത്തും അവധി ദിവസങ്ങളിൽ ഡ്യൂട്ടി സമയം പോലും നോക്കാതെ പൊതുജനങ്ങൾക്ക് വേണ്ടി ജോലി ചെയ്ത റവന്യു വകുപ്പ് ഉൾപ്പെടെ ഉള്ള ജീവനക്കാരെ അധിക്ഷേപിക്കുന്ന നിലപാട് ആണ് സാമുഹിക/ ദൃശ്യ മധ്യമങ്ങളിൽ നടന്ന് വരുന്നത്. ഇന്ധനവില വർധനവിലും വിലക്കയറ്റത്തിലും ജനങ്ങളും ജീവനക്കാരും പൊറുതിമുട്ടുന്ന സാഹചര്യത്തിലും 15% ക്ഷാമബത്തകുടിശ്ശിക ആയിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ജനശ്രദ്ധ തിരിച്ചുവിടുവാനും ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ പോലും നിഷേധിക്കുവാനും ജീവനക്കാരെ പൊതുജനങ്ങളുടെ ശത്രുക്കളാക്കാനുമുള്ള ആസൂത്രിത നീക്കമാണ് ഇതിനു പിന്നിലെന്നും ഇതിനെതീരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് എസ് ഇ യൂ സംസ്ഥാന പ്രസിഡന്റ് സിബി മുഹമ്മദ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഹാഷിം എ ആർ അധ്യക്ഷൻ ആയിരുന്നു. പി ജെ താഹ, എസ് ഷെമീം, മനോജ്, റെജിന അൻസാരി, സുനിത ബഷിർ, ബിനു മൻഷാ, ഷണ്മുഖൻ, ശിഹാബ്, ഹാഷിം തിരുവല്ല, സാബുദീൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി അജികുമാർ സ്വാഗതവും സെക്രട്ടറി നബിഖാൻ നന്ദിയും പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.