മഴക്കാലത്ത് മലിന ജലത്തില്‍ ചവിട്ടാനിടയായാല്‍ സോപ്പുപയോഗിച്ച് പാദങ്ങള്‍ നല്ലതുപോലെ വൃത്തിയാക്കണം. കിടക്കുന്നതിന് മുമ്പ് ചെറു ചൂടുവെള്ളത്തില്‍ ഉപ്പിട്ട് പത്തുമിനിറ്റ് കാലുകള്‍ മുക്കിവെയ്ക്കുന്നതും അണുബാധ ഉണ്ടാകാതിരിക്കാന്‍ സഹായിക്കുന്നു. വ്യൂമിക് സിറ്റോണ്‍ ഉപയോഗിച്ച് പാദങ്ങള്‍ ഉരയ്ക്കുന്നതും നല്ലതാണ്.
കാല്‍നഖം ചേര്‍ത്തു വെട്ടുന്നത് മാംസത്തിലേക്ക് നഖം വളര്‍ന്നിറങ്ങുന്നതിനും അതുവഴി കുഴിനഖമുണ്ടാകാനും കാരണമാകും. വാഷിംഗ് പൗഡര്‍, സോപ്പ് തുടങ്ങിയവ ഉപയോഗിക്കുമ്പോള്‍ ഗ്ലൗസുപയോഗിക്കുക. കൈകാലുകളിലെ നഖങ്ങള്‍ നെയില്‍ പോളീഷ് പുരട്ടി സുന്ദരമാക്കാമെങ്കിലും ഇടയ്ക്ക് അവ റിമൂവര്‍ ഉപയോഗിച്ച് നീക്കം ചെയ്യണം. ചര്‍മ്മത്തിലുള്ള മാലിന്യത്തെയും മൃതകോശത്തെയും നീക്കം ചെയ്യാനാണ് ക്ലന്‍ഡര്‍ ഉപയോഗിക്കുന്നത്. മൃദുവായി വേണം ഇവ തേച്ചുപിടിപ്പിക്കാന്‍.എണ്ണമയമുള്ള ചര്‍മ്മത്തിന് യോജിച്ച ഓയില്‍ ഫ്രീ ക്ലന്‍ഡര്‍ വാങ്ങാന്‍ കിട്ടും. വരണ്ടചര്‍മ്മത്തിന് ഓയില്‍ ബേസ്ഡ് ക്ലന്‍ഡര്‍, സാധാരണ ചര്‍മ്മത്തിന് മോയിസ്ചറൈസിംഗ് ക്ലന്‍ഡര്‍ ഇവയാണ് യോജിക്കുക. ഒരു കോട്ടണ്‍ പഞ്ഞിയില്‍ അല്പം ടോണറെടുത്തശേഷം നെറ്റിയിലും ഹെയര്‍ ലൈനിലും പുരട്ടാം. മറ്റൊരു കോട്ടണുപയോഗിച്ച് കവിളും മൂക്കും വൃത്തിയാക്കണം. വട്ടത്തിലാകണം ഇവ തേച്ചു പിടിപ്പിക്കേണ്ടത്. ടോണിംഗ് ലോഷനില്‍ റോസ്‌വാട്ടര്‍ ചേര്‍ക്കുന്നതും നല്ലതാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1