ആലപ്പുഴ : ജലാശയങ്ങളുടെയും ജലസ്രോതസ്സുകളുടെയും പ്രകൃതിവിഭവങ്ങളുടെയും സംരക്ഷണം വികസന പ്രവർത്തനങ്ങളിൽ ഏറ്റവും നിർണായകമായതാണെന്നും അവ ഉണ്ടെങ്കിൽ മാത്രമേ മനുഷ്യരാശിയുടെ നിലനിൽപ്പ് ഉണ്ടാവുകയുള്ളൂയെന്നതും നമ്മൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ്. കഞ്ഞിക്കുഴി പഞ്ചായത്ത് നാലാം വാർഡിൽ 50 ലക്ഷം രൂപ ചെലവഴിച്ച് കല്ലുകെട്ട് നിർമ്മാണം പൂർത്തിയാക്കിയ കണ്ണംകുളത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗീതാ കാർത്തികേയൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് അഡ്വ. എം.സന്തോഷ് കുമാർ, സെക്രട്ടറി പി.ഗീതാ കുമാരി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ സുധാ സുരേഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈരഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.പി കനകൻ, ഫൈസി.വി, പി.ദീപു മോൻ, ടി.എസ് വിശ്വൻ, പി.ലളിത, എൻ.പി ധനുഷ് തുടങ്ങിയവർ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.