മുംബൈ: സംവരണ വിഷയത്തിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് ചാടി മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കർ നർഹരി സിർവാൾ. ഡെപ്യൂട്ടി സ്പീക്കറോടൊപ്പം മറ്റ് മൂന്ന് നിയമസഭാംഗങ്ങളും ചാടി. മന്ത്രാലയ എന്നറിയപ്പെടുന്ന സെക്രട്ടേറിയറ്റിൽ ആത്മഹത്യാശ്രമങ്ങൾ തടയാൻ സ്ഥാപിച്ചിരുന്ന വലയിൽ വീണതിനാൽ ഇവർ പരിക്കേൽക്കാതെ രക്ഷപെട്ടു. എൻ.സി.പി അജിത് പവാർ വിഭാഗത്തിലെ അംഗമായ നർഹരി സിർവാളും മൂന്ന് നിയമസഭാംഗങ്ങളും ധൻങ്കർ സമുദായത്തെ പട്ടികവർഗ (എസ്.ടി) വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തെ എതിർത്താണ് മന്ത്രാലയത്തിൽ നിന്ന് ചാടിയത്.
സർക്കാറിൻ്റെ പരിഗണനയിലാണെന്നാണ് റിപ്പോർട്ട് ഉള്ളത്. സംസ്ഥാനത്തെ ധൻങ്കർ സമുദായം നിലവിൽ ഒ.ബി.സി വിഭാഗത്തിലാണ്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ അധ്യക്ഷതയില്‍ മന്ത്രിസഭായോഗം ചേരുന്നതിനിടെ, മഹാരാഷ്ട്ര മന്ത്രാലയത്തിന് പുറത്ത് ഗോത്രവിഭാഗത്തില്‍പ്പെട്ട എം.എല്‍.എമാരുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എസ്.ടി വിഭാഗത്തിൽ ഉൾ പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സോലാപൂർ ജില്ലയിലെ പണ്ഡർപൂരിൽ സമുദായത്തിലെ ചില അംഗങ്ങൾ പ്രക്ഷോഭം നടത്തിവരികയാണ്.