Saturday, June 29, 2024 1:58 pm

ചങ്ങനാശേരിയിൽ നിന്ന് ശിക്ഷാ നടപടിയുടെ ഭാഗമായി അധ്യാപകരെ മലബാറിലേക്ക് സ്ഥലം മാറ്റിയതിനെതിരെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

വയനാട് : ചങ്ങനാശേരിയിൽ നിന്ന് ശിക്ഷാ നടപടിയുടെ ഭാഗമായി അധ്യാപകരെ മലബാറിലേക്ക് സ്ഥലം മാറ്റിയതിനെതിരെ പ്രതിഷേധം. മൂന്ന് പേരെ വയനാട്ടിലെ സ്കൂളുകളിലേക്കാണ് മാറ്റിയത്. അച്ചടക്ക നടപടി നേരിടുന്നവരെ പുനരധിവസിപ്പിക്കാനുള്ള ഇടമാക്കി വയനാടിനെ മാറ്റാൻ അനുവദിക്കാനാകില്ലെന്ന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പറഞ്ഞു. തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് അദ്ദേഹം വിദ്യാഭ്യാസ മന്ത്രിക്ക് കത്തെഴുതി. പണിഷ്മെന്‍റ് ട്രാൻസ്ഫറിനുള്ള ഇടമായി വയനാടിനെ മാറ്റുന്ന രീതി കുറേക്കാലമായി നിലവിലുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.

എന്നാൽ വിദ്യാഭ്യാസ മേഖലയിൽ അതുണ്ടായിരുന്നില്ല. വിദ്യാഭ്യാസ മേഖലയിൽ ഒരു കാരണവശാലും ഈ പ്രവണത അംഗീകരിക്കാൻ കഴിയില്ലെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് വ്യക്തമാക്കി. സ്റ്റാഫ് റൂമിൽ സ്ഥിരമായി ഉറങ്ങുന്നുവെന്നും നല്ല രീതിയിൽ പഠിപ്പിക്കുന്നില്ലെന്നും പരാതി വന്ന അധ്യാപകരെയാണ് കൂട്ടത്തോടെ സ്ഥലം മാറ്റിയത്. ചങ്ങനാശ്ശേരിയിലെ സർക്കാർ സ്കൂളിലെ അഞ്ച് അധ്യാപകരെയാണ് കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലേക്ക് സ്ഥലം മാറ്റിയത്. കോട്ടയം റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ സ്കൂളിലെത്തി വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും സംസാരിച്ച ശേഷം നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആയുഷ്മാൻ ഭാരത് – പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതിയിൽ അംഗമാണോ എന്ന് അറിയാം

0
താങ്കളും കുടുംബവും ആയുഷ്മാൻ ഭാരത് - പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന...

ചട്ടവിരുദ്ധമായി ആറാം ശനിയാഴ്ച അടിച്ചേൽപ്പിച്ച ക്ലസ്റ്റർ ബഹിഷ്കരിച്ച് – എൻ ടി യു

0
പത്തനംതിട്ട : ചട്ടവിരുദ്ധമായി ആറാം ശനിയാഴ്ചകൾ പ്രവൃത്തി ദിനങ്ങളാക്കിയ സർക്കാർ നടപടിയിൽ...

ബ​ഹ്റൈ​ൻ – കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വിമാനം വൈകും

0
മ​നാ​മ: ശ​നി​യാ​ഴ്ച​ത്തെ ബ​ഹ്റൈ​ൻ - കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം...

വിള ഇൻഷുറൻസ് പരിഷ്കരിക്കുന്നില്ല : ചേരാൻ മടിച്ച് കർഷകർ

0
ചെങ്ങന്നൂർ : സർക്കാരിന്റെ വിള ഇൻഷുറൻസ് പദ്ധതിയോട് മുഖംതിരിഞ്ഞുനിൽക്കുന്ന കർഷകരെ പദ്ധതിയിൽ...