പത്തനംതിട്ട : പൊതുസമൂഹത്തിന് പ്രയോജനമില്ലാത്ത തദ്ദേശ പൊതു സർവീസ് രൂപീകരണ നീക്കം ഉപേക്ഷിക്കുക, അധികാര വികേന്ദ്രീകരണം അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കുക, ജീവനക്കാരുടെ പ്രമോഷനും വകുപ്പുകളുടെ സ്വാതന്ത്ര്യവും ഹനിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പെർഫോമൻസ് ഓഡിറ്റ് സംവിധാനം നിലനിർത്തുക, പഞ്ചായത്ത് സെക്രട്ടറി തസ്തികയിലേക്കുള്ള 40 ശതമാനം നേരിട്ടുള്ള നിയമനത്തിനുള്ള നീക്കം ഉപേക്ഷിക്കുക, അസിസ്റ്റന്റ് സെക്രട്ടറി തസ്തിക സൃഷ്ടിക്കുക, അസിസ്റ്റന്റ് തസ്തിക ഇല്ലാത്ത പഞ്ചായത്തുകളിൽ ജൂനിയർ സുപ്രണ്ടിന്റെ പ്രൊമോഷൻ തസ്തികയായ അസിസ്റ്റന്റ് തസ്തിക ഉയർത്തുക.
പഞ്ചായത്ത് ജീവനക്കാരുടെ ജോലിഭാരം ലഘൂകരിക്കുന്ന വിധത്തിൽ സ്റ്റാഫ് പാറ്റേൺ അടിയന്തരമായി പരിഷ്കരിക്കുക, എട്ടുവർഷം പൂർത്തിയാക്കിയ ക്ലാർക്കമാർക്ക് പോലും പ്രമോഷൻ നിഷേധിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കുക, ഓഫീസ് അറ്റൻഡർ മാരുടെ പ്രൊമോഷൻ ഇല്ലാതാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പഞ്ചായത്ത് വകുപ്പിലെ കണ്ടിജന്റ് ജീവനക്കാരെ ലാസ്റ്റ് ഗ്രേഡ് സർവീസിന്റെ ഭാഗമാക്കുക, ഹെഡ് ക്ലാർക്ക് /ജൂനിയർ സൂപ്രണ്ട് കൺവർഷൻ നടപ്പിലാക്കുക, നോൺ ഗസറ്റഡ് വിഭാഗത്തിൽ പുതിയ തസ്തികകൾ സൃഷ്ടിക്കുക, അധികജോലി അടിച്ചേൽപ്പിച്ച് പഞ്ചായത്ത് വകുപ്പിലെ ജീവനക്കാരെ മാനസിക സമ്മർദ്ദത്തിൽ പെടുത്തി ആത്മഹത്യയിലേക്ക് തള്ളിവിടുന്ന പ്രവണത അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പത്തനംതിട്ട പി ഡി പി ഓഫീസിലേക്കു നടത്തിയ പ്രതിഷേധ ധർണ്ണ കെ പി സി സി മെമ്പർ പി.മോഹൻരാജ് ഉദ്ഘാടനം ചെയ്തു. എൻ ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സുരേഷ് കഴുവേലിൽ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി അജിൻ ഐപ്പ് ജോർജ്, പി.എസ് വിനോദ് കുമാർ, ഷിബു മണ്ണടി, എം.വി തുളസി രാധ, ഷിനോയി ജോർജ്, ബിജു ശാമുവേൽ, തട്ടയിൽ ഹരി, പി.എസ് മനോജ് കുമാർ, ജി.ജയകുമാർ, എസ്.കെ സുനിൽകുമാർ, വിഷ്ണു സലിംകുമാർ, നൗഫൽ ഖാൻ, പിക്കു വി സൈമൺ, ദിലീപ് ഖാൻ, അനിൽ കുമാർ, ബിജു.വി, അനിൽ കുമാർ.ബി, ഷാജൻ.കെ എന്നിവർ ആശംസകൾ അർപ്പിച്ചു.