പന്തളം : തുമ്പമൺ പഞ്ചായത്തിലെ ചില കുടുംബ ശ്രീകളിൽ നടന്ന അഴിമതിയും വെട്ടിപ്പും വകുപ്പ് തലത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും കുടുംബശ്രീ പ്രവർത്തകരെ കൈയേറ്റം ചെയ്ത മുൻ കുടുംബശ്രീ സെക്രട്ടറി അജിതാ സുരേഷിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടും സി.പി.എമ്മിന്റെ നേതൃത്വത്തിൽ തുമ്പമൺ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. തുമ്പമൺ സൊസൈറ്റി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് ടൗൺചുറ്റി തുമ്പമൺ പഞ്ചായത്ത് ഓഫീസ് പടിക്കൽ സമാപിച്ചു.
തുടർന്ന് നടന്ന പ്രതിഷേധ സമരം സി.പി.എം പന്തളം ഏരിയ സെക്രട്ടറി ആർ.ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം കെ.പി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സി.കെ സരേന്ദ്രൻ, എൻ.സി അഭീഷ്, എസ്.കൃഷ്ണകുമാർ, ഫിലിപ്പോസ് വർഗീസ്, പി.കെ പ്രസാദ് , കെ.സി പവിത്രൻ, റോയി വർഗീസ്, തോമസ് വർഗീസ്, പി.എസ് ജോസ്,അരവിന്ദ് എന്നിവർ സംസാരിച്ചു.