കോന്നി : താലൂക്കിലെ ഉദ്യോഗസ്ഥരുടെ ഉല്ലാസയാത്രയിൽ യുവമോർച്ചയുടെ നേതൃത്വത്തിൽ കോന്നി താലൂക്ക് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് ബുധനാഴ്ച സംഘടിപ്പിച്ചു. മർച്ച് ഓഫീസ് കവാടത്തിന് മുന്നിൽ പോലീസ് തടഞ്ഞുവെങ്കിലും പ്രവർത്തകരെ മർദിച്ചുവെന്ന് അരോപിച്ചുകൊണ്ട് പോലീസുമായി സംഘർഷം ഉണ്ടായി. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിട്ടു. നേതാക്കൾ ഇടപ്പെട്ടാണ് വലിയ സംഘർഷം ഒഴിവായത്. യുവമോർച്ചാ ജില്ലാ പ്രസിഡൻ്റ് നിഥിൻ ശിവ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
ഉല്ലാസയാത്ര നടത്തിയവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും ,മറ്റുള്ളള യുവജന സംഘടനകൾ എവിടെയൊന്നും കോന്നി എംഎൽഎയുടെ നാടകം അവസാനിപ്പിക്കണമെന്നും നിഥിൻ പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി അഖിൽ വർഗീസ്,കർഷക മോർച്ച ജില്ലാ പ്രസ്ഡൻ്റ് ശ്യം തട്ടയിൽ, ബിജെപി ജില്ലാ സെക്രട്ടറി ബിന്ദു പ്രകാശ്,യുവമോർച്ചാ പത്തനംതിട്ട ജില്ല സെക്രട്ടറി വൈശാഖ് വിശ്വ,യുവമോർച്ച കോന്നി മണ്ഡലം പ്രസിഡൻ്റ് പ്രസി കൊക്കാത്തോട്, സൂരജ് ഇലന്തൂർ, അനന്ദു കൊക്കാത്തോട് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.