ചെങ്ങന്നൂർ : ദേശീയ കര്‍ഷക സമരത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ആഹ്വാനം ചെയ്യപ്പെട്ട ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് ചെങ്ങന്നൂരില്‍ സംയുക്ത ട്രേഡ് യൂണിയന് സമിതിയുടെ നേത്യത്വത്തില്‍ പ്രതിഷേധയോഗം നടന്നു. ചെങ്ങന്നൂര്‍ ബഥേല്‍ ജംഗ്ഷനില്‍ നടന്ന സമ്മളനം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് സുനിതാ കുര്യന് ഉദ്ഘാടനം ചെയ്തു.
ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി കെ.ദേവദാസ് അധ്യക്ഷനായി. സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് എം.കെ മനോജ്, എ.ഐ.ടി.യു.സി സെക്രട്ടറി പി.ഉണ്ണികൃഷ്ണപിള്ള, പ്രവീണ്‍ എന്‍ പ്രഭ, രാജപ്പന് ചെട്ടിയാര്‍, പി.ഡി സുനീഷ് കുമാര്‍, എം.ആര് സന്തോഷ്, മോഹന്‍ കുമാര്‍, മനു.എം തോമസ് എന്നിവര്‍ സംസാരിച്ചു.