പത്തനംതിട്ട : ഐക്യരാഷ്ട്രസഭ അഹിംസയുടെ പ്രവാചകനായി അംഗീകരിച്ച മഹാത്മാഗാന്ധിയുടെ പ്രതിമ തകർക്കുകയും ചിത്രങ്ങൾ നശിപ്പിച്ചും വലിച്ചെറിഞ്ഞും അപമാനിക്കുകയുംചെയ്ത മത മൗലീക വാദികളുടെയും വിഘടന വാദികളുടെയും പ്രവണത ക്രൂരവും രാജ്യദ്രോഹവുമാണെന്ന് ഡിസിസി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. കേരള പ്രദേശ് ഗാന്ധി ദർശൻവേദി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി പ്രതിമകൾ തകർക്കുന്നതിനെതിരെയും ഗാന്ധിജിയുടെ ഫോട്ടോകളെ അപമാനിക്കുകയും വികലമായ മദ്യ നയത്തിനെതിരെയും പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ നടത്തിയ പ്രതിഷേധ സദസ്സ് ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധി പ്രതിമ തകർത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുകയും തകർക്കപ്പെട്ട ഗാന്ധി പ്രതിമകൾ സർക്കാർ ചെലവിൽ പുന:സ്ഥാപിക്കുകയും അക്രമരാഷ്ട്രീയം അവസാനിപ്പിക്കുകയും വികലമായ പുതിയ മദ്യനയം പിൻവലിക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ ചെയർമാൻ അബ്ദുൽ കലാം ആസാദിന്റെ അദ്ധ്യക്ഷതയിൽ ഗാന്ധിയൻ രാജാരാം ആലപ്പുഴ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാർ, കെപിജിഡി സംസ്ഥാന സെക്രട്ടറിമാരായ ബിനു എസ് ചക്കാലയിൽ, രജനി പ്രദീപ്, സംസ്ഥാന കമ്മറ്റിയംഗം സജിദേവി, ജില്ലാ ജനറൽ സെക്രട്ടറി ഏബൽ മാത്യു, ജിലാ ട്രഷറാർ പ്രൊഫ. ജി. ജോൺ, അഡ്വ. ഷൈനി ജോർജ്ജ്, കെ. ജി. റജി, വിൽസൺ തുണ്ടിയത്ത്, ബാബു മാമ്പറ്റ, ലീല രാജൻ, മേഴ്‌സി സാമുവേൽ, അഡ്വ.ഷെറിൻ എം.തോമസ്, ജോസ് പനച്ചിക്കൽ, എം.റ്റി സാമുവേൽ, ജോയമ്മ സൈമൻ, ബിന്ദു ബിനു, ബീന സോമൻ എന്നിവർ പ്രസംഗിച്ചു.