Thursday, July 3, 2025 12:58 am

പത്തനംതിട്ട ജനറൽ ആശുപത്രിയെ തകർക്കാനുള്ള ആരോഗ്യ മന്ത്രി വീണാജോർജിന്റെ നടപടിയ്ക്ക് എതിരെ നാളെ പ്രതിഷേധ സമരം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജനറൽ ആശുപത്രിയെ തകർക്കാനുള്ള ആരോഗ്യ മന്ത്രി വീണാജോർജിന്റെ നടപടിയ്ക്ക് എതിരെ യു ഡി എഫ് പ്രതിഷേധ സമരം സംഘടിപ്പിക്കുന്നു. ജില്ലാ ജനറൽ ആശുപത്രിയിലെ ഒപി ഒഴിച്ചുള്ള മുഴുവൻ സംവിധാനങ്ങളും കോന്നി മെഡിക്കൽ കോളേജിലേക്ക് മാറ്റുവാനുള്ള പ്രവർത്തനങ്ങൾ തകൃതിയിൽ നടക്കുകയാണ്. പുതിയ കെട്ടിടം പണിയാനെന്ന പേരിലാണ് ഈ അജണ്ട നടപ്പിലാക്കുവാൻ പോകുന്നത്. നിലവിൽ നിർമ്മാണം നടക്കുന്ന പ്രവർത്തനങ്ങൾ മന്ദഗതിയിലാണ്. ആൻ്റോ ആൻ്റണി എം പിയുടെ സഹായത്തോടെ ലഭ്യമായ 29 കോടി രൂപയുടെ ( N H M) പ്രവർത്തനങ്ങൾ മാത്രമാണ് നടക്കുന്നത്. അത് കൃത്യമായി നടപ്പിലാക്കാൻ എം എൽ എ ആയ ആരോഗ്യമന്ത്രി വീണാ ജോർജും ആരോഗ്യ വകുപ്പും ഒന്നും ചെയ്യുന്നില്ല. അബാൻ മേൽപാലം, കെ കെ നായർ സ്റ്റേഡിയം, കോഴഞ്ചേരി പാലം ഇവ ഇഴഞ്ഞുനീങ്ങും പോലെ ആശുപത്രിയെയും തകർക്കാനാണ് ഇവരുടെ ശ്രമം. സ്വകാര്യ ആശുപത്രികളെ സഹായിക്കുക എന്ന അജണ്ടയും ഉള്ളതായി സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനെതിരെയുള്ള ശക്തമായ സമരപരമ്പരകൾ തുടങ്ങുന്നതിന്റെ ഭാഗമായി ഒന്നാം ഘട്ടമെന്ന നിലയിൽ നഗരസഭ യു ഡി എഫ് കൗൺസിലർമാരുടെയും യു ഡി എഫ് നേതാക്കളുടെയും നേതൃത്വത്തിൽ നാളെ രാവിലെ 10.30 ന് ആശുപത്രിക്ക് മുമ്പിൽ പ്രതിഷേധ സമരം നടത്തുമെന്ന് കെ ജാസിം കുട്ടി, യു ഡി എഫ് പാർലമെൻ്ററി പാർട്ടി ലീഡർ എന്നിവർ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് / സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ...

0
കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് / സൈക്കോളജിസ്റ്റ്...

പന്തളം എന്‍ എസ് എസ് പോളിടെക്‌നിക് കോളജില്‍ താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നു

0
പത്തനംതിട്ട : പന്തളം എന്‍ എസ് എസ് പോളിടെക്‌നിക് കോളജില്‍ ലക്ചറര്‍,...

ജില്ലയില്‍ അസിസ്റ്റന്റ് സര്‍ജന്‍ കാഷ്വാലിറ്റി /മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ഡോക്ടര്‍മാരെ നിയമിക്കുന്നു

0
ജില്ലയില്‍ അസിസ്റ്റന്റ് സര്‍ജന്‍ കാഷ്വാലിറ്റി /മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയില്‍...

മൊബൈൽ ഫോണ്‍ കടയിൽ ഉണ്ടായ മോഷണത്തിൽ പണവും സാധനങ്ങളും നഷ്ടപ്പെട്ടു

0
ഹരിപ്പാട്: മൊബൈൽ ഫോണ്‍ കടയിൽ ഉണ്ടായ മോഷണത്തിൽ പണവും സാധനങ്ങളും നഷ്ടപ്പെട്ടു....