മല്ലപ്പള്ളി : ചുങ്കപ്പാറ – കോട്ടാങ്ങൽ (സി.കെ) റോഡ് നിർമ്മാണം വൈകുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. റോഡ് ഉന്നത നിലവാരത്തിൽ ഉയർത്തി ടാറിങ് നടത്തുന്നതിന് 1.89 കോടി രൂപ അനുവദിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും പ്രവൃത്തികൾ ഇതുവരെ എങ്ങുമെത്തിയിട്ടില്ല. റോഡിൽ രണ്ട് കലുങ്കിന്റെ നിർമ്മാണം മാത്രമാണ് പൂർത്തിയാക്കിയിട്ടുള്ളത്. റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന നാട്ടുകാരുടെ നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവിലാണ് ഫണ്ട് അനുവദിച്ചത്.
എന്നാൽ നിർമ്മാണം വൈകുന്നതിന്റെ കാരണം എന്താണെന്നാണ് പ്രദേശവാസികളുടെ ചോദ്യം. വർഷങ്ങൾക്ക് മുൻപ് ടാറിങ് ജോലികൾ നടത്തിയതല്ലാതെ പിന്നെ അറ്റകുറ്റ പണികൾ ഒന്നും നടത്തിയിട്ടില്ല. റോഡിലെ ടാറിങ് പൂർണമായും ഇളകി വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ നിരന്നു കിടക്കുന്ന മെറ്റൽ തെറിച്ച് ഉണ്ടാകുന്ന അപകടങ്ങളും പതിവാണ്. വിദ്യാർഥികള്‍ അടക്കം നൂറു കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന സി.കെ റോഡ് അധികൃതരുടെ അനാസ്ഥ കാരണം ഇപ്പോൾ കാൽ നടയാത്ര പോലും ദുസഹമായിരിക്കുകയാണ്.
ചുങ്കപ്പാറ – കോട്ടാങ്ങൽ പ്രധാന റോഡിൽ വാഹന ഗതാഗത തടസ്സം ഉണ്ടാകുമ്പോൾ വാഹനങ്ങൾ കടത്തിവിടുന്ന ബൈപ്പാസ് റോഡു കൂടിയാണിത്. രോഗികളുമായി ഹോസ്പിറ്റലുകളിൽ പോകുന്നതിനു പോലും വാഹനം വിളിച്ചാൽ റോഡിന്റെ ശോച്യാവസ്ഥ കാരണം വരാൻ മടിക്കുകയാണ്. റോഡിന്റെ ഇരു വശങ്ങളിലും ഓടകൾ ഇല്ലാത്തതിനാൽ മഴ പെയ്യുമ്പോൾ ഉയർന്ന പ്രദേശങ്ങളിൽ നിന്നുള്ള കുത്തൊഴുക്ക് റോഡിലൂടെയാണ്.
കാലവർഷം തുടങ്ങുന്നതിന് മുൻപ് പണികൾ പൂർത്തികരിക്കാനുള്ള നീക്കത്തിലാണ് ആരംഭിച്ചതെങ്കിലും ഇനിയും മാസങ്ങൾ കഴിഞ്ഞാലും പണികൾ എങ്ങുമെത്താത്ത സ്ഥിതിയാണ്. പലയിടത്തും വെട്ടിപൊളിച്ച് ഇട്ടിരിക്കുന്നതിനാൽ ഗതാഗത തടസ്സവും പതിവായതിനാൽ ഏറെ ദുരിതമാണ് പ്രദേശവാസികൾ അനുഭവിക്കുന്നത്. സി.കെ റോഡിന്റെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാൻ നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് പ്രദേശവാസികൾ.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.