ന്യൂഡല്‍ഹി : പെഗാസസ് ഫോണ്‍ ചോര്‍ത്തൽ വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാൻ രാഹുല്‍ ഗാന്ധി വിളിച്ച യോഗത്തില്‍ 14 രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കെടുക്കും. കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന, ആര്‍ജെഡി, എസ്‍പി, സിപിഐഎം, സിപിഐ, ഐയുഎംഎല്‍, ആര്‍എസ്‍പി, കെസിഎം, ജെഎംഎം, എന്‍സി, ടിഎംസി, എല്‍ജെഡി എന്നീ പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുക്കുക.
ബിഎസ്‍പിയും ആംആദ്മി പാര്‍ട്ടിയും ജെഡിഎസും യോഗത്തില്‍ പങ്കെടുക്കില്ല. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ദില്ലിയിലെ കോണ്‍സ്റ്റിറ്റ്യൂഷൻ ക്ലബിലാണ് യോഗം. യോഗത്തിന് പിന്നാലെ സൈക്കിളില്‍ പാര്‍ലമെന്‍റിലേക്ക് പോകാനാണ് നേതാക്കളുടെ തീരുമാനം. ഇന്ധന വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ചാണ് സൈക്കളില്‍ പോകാനുള്ള തീരുമാനം. അതേസമയം ബി.ജെ.പിയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗവും ചേരുകയാണ്. പെഗാസസ് വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധങ്ങളെ എങ്ങനെ പ്രതിരോധിക്കണമെന്നതില്‍ ബി.ജെ.പിയും തീരുമാനം എടുക്കും.