Saturday, May 3, 2025 7:23 am

മാധ്യമ പ്രവർത്തകരുടെ അറസ്റ്റിൽ പ്രതിഷേധം ശക്തം; പരാതി ചീഫ് ജസ്റ്റിസിനെ അറിയിക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ന്യൂസ് ക്ലിക്ക് എഡിറ്ററേയും എച്ച്.ആർ മേധാവിയയെയും ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം ശക്തം. റെയ്ഡിനും ചോദ്യം ചെയ്യലിനും ശേഷം രാത്രിയോടെയാണ് എഡിറ്റർ പ്രബീർ പുർകായസ്ഥ, എച്ച്.ആർ മേധാവി അമിത് ചക്രവർത്തി എന്നിവർ അറസ്റ്റിലായത്. സിപിഎം ജനറൽ സെക്രട്ടറി സീതാരാം യെച്ചൂരിയുടെ വീട്ടിലടക്കം ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. ആഗസ്റ്റ് 17ന് ന്യൂസ് ക്ലിക്ക് പോർട്ടലിനെതിരെ ചുമത്തിയ യുഎപിഎ കേസിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയും അറസ്റ്റും. മാധ്യമപ്രവർത്തകരുടെയും സാമൂഹിക പ്രവർത്തകരുടേയും വീടുകളിൽ രാജ്യവ്യാപക റെയ്ഡ് നടത്തിയതിൽ പ്രതിഷേധം പുകഞ്ഞുനിൽക്കവേയാണ് എഡിറ്ററും എച്ച്.ആർ ഹെഡും അറസ്റ്റിലായത്.

ഒമ്പത് വനിതകൾ ഉൾപ്പടെ 46 പേരുടെ വീടുകളിൽ പരിശോധന നടത്തുകയും ചോദ്യം ചെയ്തതിനും ശേഷമായിരുന്നു അറസ്റ്റ്. ന്യൂസ് ക്ലിക്കിന്റെ ഡൽഹി സാകേതിലെ ഓഫീസ് സീൽ ചെയ്തു. കർഷക സമരം, പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം തുടങ്ങിയ കേന്ദ്രസർക്കാരിനെ പ്രതിസന്ധിയിലാക്കിയ പ്രക്ഷോഭങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ടോ എന്നാണ് അന്വേഷണ സംഘം മാധ്യമ പ്രവർത്തകരോട് ചോദിച്ചത്. ‌‌പരംജോയ് ഥാകുർത്ത എന്ന മുതിർന്ന മാധ്യമപ്രവർത്തകനോട്, ന്യൂസ് ക്ലിക്കിനോട് സഹകരിച്ചു പ്രവർത്തിക്കുന്നത് എന്തിനെന്നായിരുന്നു ചോദ്യം. 30 ഇടങ്ങളിലാണ് ഡൽഹി പോലീസ് സ്പെഷൽ സെല്ലിൻ്റെ റെയ്ഡ് നടന്നത്. രണ്ട് വിഭാഗങ്ങൾക്ക് ഇടയിൽ മതസ്പർധ വളർത്താൻ ശ്രമിച്ചെന്നു ചൂണ്ടിക്കാട്ടി യുഎപിഎ ചുമത്തിയ ശേഷമായിരുന്നു റെയ്ഡ്. ന്യൂസ് ക്ലിക്ക് പോർട്ടലിനെതിരെ ചൈനീസ് ഫണ്ടിങ് ആരോപണം ഉയർന്നതാണ് റെയ്ഡിനു പിന്നിൽ.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജനങ്ങൾക്ക് യുദ്ധ സാഹചര്യം നേരിടാൻ പാകിസ്ഥാൻ സൈന്യം പരിശീലനം നൽകുന്നതായി റിപ്പോർട്ട്

0
ദില്ലി : പാക് അധീന കശ്മീരിലെ ജനങ്ങൾക്ക് യുദ്ധ സാഹചര്യം നേരിടാൻ...

മണിപ്പൂർ കലാപത്തിന് ഇന്ന് രണ്ട് വർഷം

0
ഇംഫാല്‍: മണിപ്പൂർ കലാപത്തിന് ഇന്ന് രണ്ട് വർഷം പൂർത്തിയാകുന്നു. രാഷ്ട്രപതി ഭരണം...

അതിർത്തിയിൽ പ്രകോപനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് പാകിസ്താന് മുന്നറിയിപ്പുമായി ഇന്ത്യ

0
ന്യൂഡല്‍ഹി: അതിർത്തിയിൽ പ്രകോപനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് പാകിസ്താന് ഇന്ത്യയുടെ മുന്നറിയിപ്പ്....

സലാലയിലുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശി മരിച്ചു

0
സലാല : സലാലയിലുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശി മരിച്ചു. തഞ്ചാവൂർ മതക്കോട്ടൈ...