ന്യൂഡൽഹി: ഇപിഎഫ്ഒ (എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ) അംഗങ്ങൾക്ക് ക്ലെയിം സെറ്റിൽമെന്റ് നടപടികൾ ലളിതമാക്കിയതായി കേന്ദ്രതൊഴിൽ മന്ത്രാലയം അറിയിച്ചു. തുക പിൻവലിക്കുന്നതിനായി ചെക്ക് ലീഫിന്റെയോ ബാങ്ക് പാസ്ബുക്കിന്റെയോ ചിത്രം ഓൺലൈനായി അപ്ലോഡ് ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി. കൂടാതെ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (യുഎഎൻ) ഉപയോഗിച്ച് സീഡ് ചെയ്യുന്നതിന് തൊഴിലുടമയുടെ അംഗീകാരം വേണമെന്ന നിബന്ധനയും ഇനിയില്ല. രാജ്യത്തെ 7.7 കോടിയോളം പേർക്ക് ക്ലെയിം സെറ്റിൽമെന്റ് സമയത്ത് ഇത് ഉപകാരപ്പെടുമെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. ക്ലെയിമുകൾ ഓൺലൈനായി ഫയൽ ചെയ്യുമ്പോൾ ചെക്ക് ലീഫിന്റെയോ അറ്റസ്റ്റ് ചെയ്ത ബാങ്ക് പാസ്ബുക്കിന്റെയോ ചിത്രം അപ്ലോഡ് ചെയ്യണമെന്ന നിബന്ധന പരീക്ഷണാടിസ്ഥാനത്തിൽ നേരത്തേ ഒഴിവാക്കിയിരുന്നു.
പുതുക്കിയ കെവൈസി നൽകിയവർക്കാണ് 2024 മേയ് 28 മുതൽ ഇത് നടപ്പാക്കിയത്. അതിനുശേഷം ഇതുവരെ 1.7 കോടിയാളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.ബാങ്ക് അക്കൗണ്ടുകളെ യുഎഎന്നുമായി സീഡ് ചെയ്യുന്ന പ്രക്രിയ കാര്യക്ഷമമാക്കുന്നതിനാണ് തൊഴിലുടമയുടെ അംഗീകാരം എന്ന നിബന്ധന ഒഴിവാക്കിയത്. ഓരോ അംഗവും പിൻവലിച്ച പിഎഫ് തുക അവരുടെ അക്കൗണ്ടിലേക്ക് തടസ്സമില്ലാതെ എത്തുന്നതിന് ബാങ്ക് അക്കൗണ്ട് യുഎഎൻ ഉപയോഗിച്ച് സീഡ് ചെയ്യണം. 2024-25 സാമ്പത്തികവർഷത്തിൽ 1.3 കോടി അംഗങ്ങളാണ് ഇതിനായി അപേക്ഷിച്ചത്. തൊഴിലുടമ ഈ ബാങ്ക് പ്രക്രിയ അംഗീകരിക്കാൻ എടുക്കുന്ന ശരാശരിസമയം ഏകദേശം 13 ദിവസമാണ്. ഇത് തൊഴിലുടമയുടെ ജോലിഭാരം കൂട്ടുന്നതിനൊപ്പം ബാങ്ക് അക്കൗണ്ട് സീഡിങ് വൈകാനും കാരണമായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033