ഡല്‍ഹി: ലഡാക്ക്, ജമ്മു കാശ്മീര്‍ തുടങ്ങിയ ഇന്ത്യയുടെ അധീനതയിലുള്ള പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ മാപ്പ് പുറത്തിറക്കി പ്രകോപനവുമായി പാകിസ്ഥാന്‍ ഭരണകൂടം. ഗുജറാത്തിലെ ജുനാഗഡ്, സര്‍ ക്രീക്ക് എന്നീ പ്രദേശങ്ങളും പാകിസ്ഥാന്‍ അതിര്‍ത്തിയുടെ അകത്താക്കിയാണ് രാജ്യം മാപ്പ് പുറത്തിറക്കിയിരിക്കുന്നത്.
ഇന്ത്യന്‍ കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കാശ്മീര്‍ അനധികൃതമായാണ് ഇന്ത്യ കൈവശം വച്ചിരിക്കുന്നതെന്നും ഭൂപടത്തിലൂടെ പാകിസ്ഥാന്‍ ആരോപിക്കുന്നു. ഈ മാപ്പ് ആണ് ഇനി മുതല്‍ രാജ്യത്തെ വ്യവഹാരങ്ങളില്‍ ഉപയോഗിക്കുക എന്നു കൂടി പാക് സര്‍ക്കാര്‍ പറയുന്നു. ചൊവാഴ്ചയാണ് ഈ മാപ്പ് ഭരണകൂടം അംഗീകരിച്ചത്.