തിരുവനന്തപുരം: ചോദ്യത്തിനൊപ്പം ഉത്തരമെഴുതാനുള്ള സൂചനയും അച്ചടിച്ച് നൽകി പിഎസ്‌സിയുടെ പരീക്ഷ. പരീക്ഷാർഥികൾ ആദ്യം അന്ധാളിച്ചു. വിത്ത് ബുക്സും വിത്തൗട്ട് ബുക്സുമായി പരീക്ഷകളുള്ളതിനാൽ പുതിയ രീതിയായിരിക്കുമെന്നു കരുതി ചിലർ ഉത്തരസൂചകം വിപുലപ്പെടുത്തി പരീക്ഷയെഴുതിത്തുടങ്ങി. അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും അറിയിപ്പെത്തി- “ക്ഷമിക്കണം, ചോദ്യത്തിനു പകരം ഉത്തരമാണ് നൽകിയത്. പരീക്ഷ റദ്ദാക്കുന്നു. ” ഉത്തരസൂചികയും കടലാസുകളും തിരികെവാങ്ങി പരീക്ഷാർഥികളെ മടക്കി. ചോദ്യകർത്താവിന്റെ പിഴവാണെന്നാണ് പിഎസ്‌സിയുടെ വിശദീകരണം.
സർക്കാർജോലിക്കാർക്ക് സ്ഥാനക്കയറ്റത്തിനുള്ള വകുപ്പുതല പരീക്ഷയാണ് പിശകിയത്. ശനിയാഴ്ച നടന്ന ഒന്നാംഗ്രേഡ് സർവേയർ ടെസ്റ്റിന്റെ പാർട്ട് എ, പേപ്പർ രണ്ടിലായിരുന്നു പിഴവ്. ചോദ്യവും ഉത്തരസൂചികകളും തയ്യാറാക്കി പ്രത്യേകം കവറുകളിലാണ് പിഎസ്‌സിക്ക് നൽകുന്നത്.കവർ പൊട്ടിച്ചുനോക്കാതെ അതേപടി അച്ചടിക്കായി അയക്കും. അച്ചടിച്ച് തിരികെവരുന്ന കവറുകൾ പരീക്ഷാഹാളിൽ പരീക്ഷാർഥികളുടെ മുന്നിലാണ് പൊട്ടിക്കുക. ചോദ്യം അയക്കേണ്ട കവറിൽ ഉത്തരസൂചികയും ഉത്തരസൂചികയുടെ കവറിൽ ചോദ്യവുമാണ് ചോദ്യകർത്താവ് പിഎസ്‌സിക്ക് അയച്ചത്. വിവരണാത്മക പരീക്ഷയായതിനാൽ ഉത്തരസൂചികയ്ക്കൊപ്പം ചോദ്യങ്ങളുമുണ്ടാകാറുണ്ട്.
ചോദ്യകർത്താവിനെ സ്ഥിരമായി ഒഴിവാക്കാനും വകുപ്പുതല അച്ചടക്കനടപടിക്ക് ശുപാർശ ചെയ്യാനും കമ്മിഷൻ തീരുമാനിച്ചു. പിഎസ്‌സിയുടെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ നടന്ന പരീക്ഷയ്ക്ക് ഇരുനൂറോളംപേർ എത്തിയിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033