തിരുവനന്തപുരം :പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല ചര്‍ച്ചയിലെ ഉറപ്പുകള്‍ ഇന്ന് വൈകുന്നേരത്തിന് മുമ്പ് രേഖാമൂലം ലഭിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍. അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടക്കാനാണ് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. എന്നാല്‍ ഉദ്യോഗസ്ഥതല ചര്‍ച്ചയുടെ ഭാഗമായുള്ള ഉത്തരവ് ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മന്ത്രി എ.കെ.ബാലന്റെ വാക്കുകളില്‍ പ്രതീക്ഷ പ്രതീക്ഷ പുലര്‍ത്തുന്നുവെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു.
പതിനാറാം ദിവസത്തിലേക്ക് കടക്കുന്ന സിപിഒ റാങ്ക് ഹോള്‍ഡേഴ്സും, സര്‍ക്കാരിന്റെ രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചാല്‍ മാത്രമേ സമരം അവസാനിപ്പിക്കുവെന്ന് വ്യക്തമാക്കി. കെഎസ്‌ആര്‍ടിസി മെക്കാനിക്കല്‍ ഗ്രേഡ് ഉദ്യോഗാര്‍ത്ഥികളുടെയും നോണ്‍ അപ്രൂവഡ് ടീച്ചേഴ്സിസിന്റെയും സമരങ്ങളും സെക്രട്ടേറിയറ്റ് നടയില്‍ പുരോഗമിക്കുകയാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലും, ശബരീനാഥും നടത്തുന്ന നിരാഹാര സമരം ഒരാഴ്ച്ച പിന്നിട്ടു.