Saturday, April 19, 2025 3:39 pm

അപ്രഖ്യാപിത നിയമന നിരോധനം ; ഇടവേളയ്ക്ക് ശേഷം സെക്രട്ടേറിയേറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥി സമരം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ചെറിയ ഇടവേളയ്ക്ക് ശേഷം സെക്രട്ടേറിയേറ്റിന് മുന്നിൽ നിയമനത്തിനായി സംഘടിച്ച പി.എസ്.സി റാങ്ക് ഹോൾഡേഴ്സിന്റെ സമരം ശക്തമാകുന്നു. 493 പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആഗസ്റ്റ് നാലിന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഉദ്യോഗാർഥികൾ സമരത്തിലേക്ക് പോകുന്നത്. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടനാകില്ലെന്ന സർക്കാർ നിലപാടിനെതിരെ പ്രതിഷേധം ഉയർത്തുകയാണ് സമരക്കാരുടെ ലക്ഷ്യം.

സെക്രട്ടേറിയേറ്റിന് മുന്നിൽ വനിതാ പോലീസ്, ഹൈസ്കൂൾ അധ്യാപകർ, ലാസ്റ്റ് ഗ്രേഡ് റാങ്കുകളിൽ ഉൾപ്പെട്ടവരാണ് സമരത്തിന് വീണ്ടുമെത്തിയത്. തെരഞ്ഞെടുപ്പിന് മുമ്പ് സമരം ഒത്തുതീർപ്പാകാനായി ഒപ്പിട്ട ധാരണ നടപ്പിലാക്കണമെന്നാണ് ഇവരുടെ ആവശ്യം.

റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആഗസ്റ്റ് നാലിന് അവസാനിക്കുന്നതോടെ സംസ്ഥാനം നിയമന മരവിപ്പിലേക്ക് നീങ്ങുന്ന സാഹചര്യമാണ് ഉള്ളത്. പുതിയതായി ഒരു റാങ്ക് ലിസ്റ്റ് പോലും നിലവിലില്ലാത്ത സാഹചര്യത്തിൽ നിലവിലെ ലിസ്റ്റുകളുടെ കാലാവധി നീട്ടിയില്ലെങ്കിൽ ഈ വർഷം ഒരു നിയമനവും നടക്കാത്ത സ്ഥിതി ഉണ്ടാകും. ഒന്നര ലക്ഷത്തിലേറെ ഉദ്യോഗാർഥികളുടെ പ്രതീക്ഷകളാണ് ഇതോടെ കണ്ണീരിൽ മുങ്ങുന്നത്.

കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ പുതിയ റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കുന്നതിനുള്ള പരീക്ഷകളൊന്നും ഉടനെ പി.എസ്.സി നടത്തുന്നില്ല. ഇനി പുതിയ പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതുവരെയുള്ള സമയങ്ങളിൽ വെറും ആറുമാസം മാത്രമാണ് തങ്ങൾ ചോദിക്കുന്നതെന്ന് പ്രതിഷേധക്കാർ പറയുന്നു.

എൽ.ഡി.ഡി, ലാസ്റ്റ് ഗ്രേഡ് അസിസ്റ്റന്റ്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിൽ നിയമനത്തിനുള്ള പുതിയ റാങ്ക് പട്ടികകളില്ല. പരീക്ഷ നടത്തി പട്ടിക തയാറാകാൻ ആറു മാസമെങ്കിലും വേണ്ടിവരും. അത്രയും നാൾ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിക്കൊടുക്കുവെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ഇനി പുതിയ പരീക്ഷ എഴുതാൻ സാധിക്കാതെ പ്രായപരിധി കഴിഞ്ഞവർ ധാരാളമുണ്ടെന്നും അതിനാൽ സർക്കാർ തീരുമാനം മാറ്റുമെന്നുമാണ് ഇവർ പ്രതീക്ഷിക്കുന്നത്.

പരീക്ഷ നടത്തി ഒന്നര വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് പല റാങ്ക് ലിസ്റ്റുകളും നിലവിൽ വന്നത്. പി.എസ്.സിയുടെ പുതിയ പരിഷ്കാരമനുസരിച്ച് എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം അടിസ്ഥാന യോഗ്യതയുള്ള തസ്തികകൾക്ക് പരീക്ഷകൾ രണ്ടു ഘട്ടമായാണ് നടത്തുക. അങ്ങനെയാണെങ്കിൽ ഓഗസ്റ്റ് നാലിന് റദ്ദാകുന്ന റാങ്ക് പട്ടികകൾക്ക് പകരം പുതിയത് കൊണ്ടുവരാൻ നിരവധി സമയം വേണ്ടിവരും. അത്രയും നാൾ അപ്രഖ്യാപിത നിയമന നിരോധനമാണ് സംസ്ഥാനത്ത് സംജാതമാകുന്നതെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു.

നിലവിൽ കാര്യമായ നിയമനങ്ങൾ സംസ്ഥാനത്ത് നടക്കുന്നില്ല. കാലാവധി തീരുമ്പോഴും നിലവിലെ ലിസ്റ്റിൽ നിന്ന് നിയമനം നടക്കാത്തതിന് കാരണം കോവിഡ് സാഹചര്യമാണ് സർക്കാർ ചൂണ്ടിക്കാണിക്കുന്നത്. ഇതേ കാരണത്താൽ പുതിയ പരീക്ഷകളും പി.എസ്.സി നടത്തുന്നുമില്ല. എന്നാൽ തങ്ങളുടെ കാരണം കൊണ്ടല്ലാതെ ഉണ്ടായ പ്രതിസന്ധിക്ക് ആറുമാസത്തെ സമയം മാത്രമാണ് ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഎം-സിപിഐ മത്സരം ; രാമങ്കരിയിൽ കോൺഗ്രസ് പിന്തുണയോടെ രമ്യ വിജയിച്ചു

0
ആലപ്പുഴ : രാമങ്കരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന സിപിഎം-സിപിഐ മത്സരത്തിൽ...

തലവൂര്‍ മഞ്ഞക്കാല ട്രിനിറ്റി മാർത്തോമ്മാ ഇടവകയില്‍ ഈസ്റ്റർ ഗാനസന്ധ്യ ഞായറാഴ്ച വൈകിട്ട്

0
കൊട്ടാരക്കര : തലവൂര്‍ മഞ്ഞക്കാല ട്രിനിറ്റി മാർത്തോമ്മാ ഇടവകയുടെ പ്ലാറ്റിനം...

വയനാട്ടില്‍ വന്‍ കഞ്ചാവ് വേട്ട ; രണ്ട് പേരെ ബസില്‍ നിന്ന് പിടികൂടി

0
സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ വന്‍ കഞ്ചാവ് വേട്ട. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന...

കോന്നി ആനക്കൂട്ടിലെ കുട്ടിയുടെ അപകട മരണം വനം വകുപ്പ് അനാസ്ഥയുടെ രക്തസാക്ഷിത്വം : ഡിസിസി...

0
പത്തനംതിട്ട : കുടുംബത്തോടൊപ്പം അവധിക്കാലം ചിലവിടാൻ കോന്നി ആനക്കൂട്ടിൽ എത്തിയ...