തിരുവനന്തപുരം : പിഎസ്‍സി റാങ്ക് ലിസ്റ്റില്‍ പെട്ടിട്ടും ജോലി കിട്ടാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത അനുവിന്റെ വീട് സന്ദര്‍ശിച്ച് ഉമ്മന്‍ചാണ്ടി. ഇടത് സര്‍ക്കാരിന്‍റെ തല തിരിഞ്ഞ നയങ്ങളുടെ രക്തസാക്ഷിയാണ് അനു എന്നും യുവാവിന്റെ ബത്തിന് ആശ്വാസം പകരാന്‍ സര്‍ക്കാര്‍ പ്രതിനിധികളാരും എത്തിയില്ല എന്നത് ഖേദകരമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ആത്മഹത്യാ വിവരം അറിഞ്ഞിട്ടും ആരും തിരിഞ്ഞു പോലും നോക്കിയിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്. പഠിച്ചവര്‍ക്ക് എല്ലാവര്‍ക്കും ജോലി കൊടുക്കാന്‍ കഴിയില്ലല്ലോ എന്നായിരുന്നു എംഎല്‍എ സികെ ഹരീന്ദ്രന്‍ വീട്ടില്‍ പോയി ചോദിച്ചപ്പോള്‍ പറഞ്ഞത് എന്ന് അനുവിന്‍റെ അച്ഛന്‍ സുകുമാരന്‍ നായര്‍ ആരോപിച്ചിരുന്നു.
അനുവിന്‍റെ വീട്ടിലെത്തിയ ഉമ്മന്‍ചാണ്ടി അച്ഛനോടും അമ്മയോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. എംഎല്‍എമാരായ ഷാഫി പറമ്പില്‍ കെഎസ് ശബരീനാഥന്‍ എന്നിവരും ഉമ്മന്‍ചാണ്ടിക്കൊപ്പം കാരക്കോണത്തെ വീട്ടിലെത്തിയിരുന്നു.