തിരുവനന്തപുരം: സര്‍ക്കാര്‍ ഹോമിയോ മെഡിക്കല്‍ കോളേജുകളില്‍ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 312/2022), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ഇലക്‌ട്രീഷ്യൻ കം മെക്കാനിക് (കാറ്റഗറി നമ്പര്‍ 503/2019), കണ്ണൂര്‍ ജില്ലയില്‍ ഇൻഷ്വറൻസ് മെഡിക്കല്‍ സര്‍വീസസില്‍ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്ബര്‍ 323/2022), കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ ഓവര്‍സീയര്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 320/2022), കേരള സ്റ്റേറ്റ് കണ്‍സ്ട്രക്‌ഷൻ കോര്‍പ്പറേഷനില്‍ എൻജിനിയറിംഗ് അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 361/2021), കേരള ലാൻഡ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ ഓവര്‍സിയര്‍ ഗ്രേഡ് 2/ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2 (കാറ്റഗറി നമ്ബര്‍ 304/2021), ഭക്ഷ്യസുരക്ഷ വകുപ്പില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (പട്ടികവര്‍ഗ്ഗം) (കാറ്റഗറി നമ്പര്‍ 26/2021), കേരള ഇലക്‌ട്രിക്കല്‍ ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്പനിയില്‍ ടൈം കീപ്പര്‍ (കാറ്റഗറി നമ്പര്‍ 95/2019), കേരള ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷനില്‍ ബോയിലര്‍ അറ്റൻഡന്റ് (കാറ്റഗറി നമ്പര്‍ 156/2022), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷനില്‍ സെയില്‍സ് അസിസ്റ്റന്റ് ഗ്രേഡ് 2 (ജനറല്‍, സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പര്‍ 103/2022, 104/2022), കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ ഇലക്‌ട്രീഷ്യൻ, എൻ.സി.എ.- ഈഴവ/തിയ്യ/ബില്ലവ, മുസ്ലിം, പട്ടികജാതി (കാറ്റഗറി നമ്പര്‍ 318/2022, 338/2022, 339/2022, 340/2022), കേരള സ്റ്റേറ്റ് പൗള്‍ട്രി ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ അക്കൗണ്ട്സ് അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 77/2021) തസ്തികകളിലേക്ക് സാദ്ധ്യത പട്ടിക പ്രസിദ്ധീകരിക്കാനും 35 തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും പി.എസ്.സി യോഗം തീരുമാനിച്ചു.
പി.എസ്.സി അഭിമുഖം
തിരുവനന്തപുരം; സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷൻ ഒഫ് കേരള ലിമിറ്റഡില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റൻഡന്റ് (മീഡിയം/ഹെവി/ഗുഡ്സ് വെഹിക്കിള്‍) – രണ്ടാം എൻ.സി.എ വിശ്വകര്‍മ്മ (കാറ്റഗറി നമ്പര്‍ 345/2020) തസ്തികയിലേക്ക് നാളെ രാവിലെ 10ന് പി.എസ്.സി ആസ്ഥാന ഓഫീസില്‍ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവര്‍ പി.എസ്.സി. കൊല്ലം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.
ശാരീരിക അളവെടുപ്പ്
തിരുവനന്തപുരം ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ ഡ്രൈവര്‍, എൻ.സി.എ – ഈഴവ/തിയ്യ/ ബില്ലവ, ഹിന്ദുനാടാര്‍ (കാറ്റഗറി നമ്പര്‍ 405/2021, 547/2021, 44/2022) തസ്തികയിലേക്ക് അപ്പീല്‍ നല്‍കി ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുത്ത് വിജയിച്ചവര്‍ക്കുള്ള ശാരീരിക പുനരളവെടുപ്പ് 10ന് 2 മണി മുതല്‍ പി.എസ്.സി ആസ്ഥാന ഓഫീസില്‍ നടത്തും. അഡ്മിഷൻ ടിക്കറ്റ്, തിരിച്ചറിയല്‍ രേഖയുടെ അസല്‍ എന്നിവ സഹിതം ഉച്ചയ്ക്ക് 12 ന് ഹാജരാകണം.
സര്‍ട്ടിഫിക്കറ്റ് പരിശോധന
ആരോഗ്യ വകുപ്പില്‍ ഡെപ്യൂട്ടി ഡിസ്ട്രിക്‌ട് എഡ്യൂക്കേഷൻ മീഡിയ ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 549/2021) തസ്തികയുടെ ചുരുക്കപ്പട്ടികയിലുള്‍പ്പെട്ടവരില്‍ ഒറ്റത്തവണ വെരിഫിക്കേഷൻ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ക്ക് 10ന് രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവര്‍ ജി.ആര്‍. 1 സി വിഭാഗവുമായി ബന്ധപ്പെടണം .ഫോണ്‍: 0471 2546325.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033