Wednesday, May 14, 2025 11:13 pm

പോലീസ് സബ് ഇൻസ്പെക്ടർ ഉൾപ്പെടെ 116 തസ്തികകളിലേക്ക് പുതിയ വിജ്ഞാപനവുമായി പി.എസ്.സി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സർവകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് സർവന്‍റ്സ്, പോലീസ് സബ് ഇൻസ്പെക്ടർ, അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ ഉൾപ്പെടെ 116 തസ്തികകളിലേക്ക് പുതിയ വിജ്ഞാപനവുമായി പി.എസ്.സി. യോഗം അംഗീകാരം നൽകി. ഡിസംബർ 31ന് ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഫെബ്രുവരി 1.

സർവകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് സർവന്‍റ്സ് ന് പി.എസ്.സി. വഴിയുള്ള നിയമനത്തിൻ്റെ ആദ്യ വിജ്ഞാപനമാണ് വരുന്നത്. ഏഴാം ക്ലാസ് പാസാണ് അടിസ്ഥാന യോഗ്യത. ബിരുദധാരിയാകാൻ പാടില്ലെന്ന് ഒരു വ്യവസ്ഥയുണ്ട്. എന്നിരുന്നാലും ബിരുദത്തിന് പഠിക്കുന്നവർക്കും 2023 ഫെബ്രുവരി ഒന്നിന് മുമ്പ് ബിരുദം നേടാൻ സാധ്യതയില്ലാത്തവർക്കും അപേക്ഷിക്കാം. പ്രായപരിധി 18-36. സംസ്ഥാനത്തെ 13 സർവകലാശാലകളിലായി ആയിരത്തിലധികം ഒഴിവുകളുണ്ട്. മറ്റ് പ്രധാന പോസ്റ്റുകളുടെ പേരുകൾ ചുവടെ ചേർക്കുന്നു:

ആസൂത്രണ ബോർഡിൽ ചീഫ്, മരാമത്ത് വകുപ്പിലും ജലസേചന വകുപ്പിലും അസിസ്റ്റന്റ് എൻജിനിയർ (സിവിൽ), സർവേ വകുപ്പിൽ സർവേയർ, സെക്രട്ടേറിയറ്റ്/പി.എസ്.സി. എന്നിവിടങ്ങളിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ്, സപ്ലൈകോയിൽ എൽ.ഡി. ടൈപ്പിസ്റ്റ്, മരാമത്ത്/ജലസേചന വകുപ്പിൽ ഓവർസിയർ/ട്രേസർ, അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ ഓഫീസ് അറ്റൻഡന്റ്, ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്‌നീഷ്യൻ, ഹോമിയോപ്പതിയിൽ നഴ്‌സ് തുടങ്ങിയവ കൂടാതെ പട്ടികജാതി/പട്ടിക വർഗക്കാർക്കുള്ള സ്പെഷ്യൽ റിക്രൂട്ട്‌മെന്റ്, എൻ.സി.എ. വിജ്ഞാപനങ്ങളുമുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആവേശമായി കുടുംബശ്രീ കലോത്സവം

0
പത്തനംതിട്ട : ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ കുടുംബശ്രീ-ഓക്സിലറി അംഗങ്ങളുടെ സര്‍ഗാത്മക...

പത്തനംതിട്ട നഗരസഭ പരിധിയിലെ കുടുംബശ്രീ പ്രീമിയം കഫേയിലേക്ക് സംരംഭകരെ ആവശ്യമുണ്ട്

0
പത്തനംതിട്ട : നഗരസഭ പരിധിയിലെ കുടുംബശ്രീ പ്രീമിയം കഫേയിലേക്ക് സംരംഭകരെ ആവശ്യമുണ്ട്....

സ്‌കോള്‍ കേരള മെയ് 20,21 തീയതികളില്‍ നടത്താനിരുന്ന ഡിസിഎ കോഴ്‌സ് പത്താം ബാച്ച് തിയറി...

0
സ്‌കോള്‍ കേരള മെയ് 20,21 തീയതികളില്‍ നടത്താനിരുന്ന ഡിസിഎ കോഴ്‌സ് പത്താം...

‘എന്റെ കേരളം’ പ്രദര്‍ശന വിപണന കലാമേള മേയ് 16 മുതൽ

0
പത്തനംതിട്ട : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് 'എന്റെ...