പത്തനംതിട്ട: ജില്ലയില്‍ ഒരാള്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ പത്തനംതിട്ടയിലെ കൊറോണ രോഗികളുടെ എണ്ണം പത്തായി. ഖത്തറിലെ ദോഹയില്‍ നിന്ന് എത്തിയ കൊടുന്തറ സ്വദേശിയായ 42 വയസുകാരനാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ട സ്വദേശികളും കോട്ടയം, ആലപ്പുഴ ജില്ലക്കാരായ എട്ടുപേരുമാണ് ഇയാളുടെ കൂടെ വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരെയും വീടുകളില്‍ നിരീക്ഷണത്തിലാക്കി. രോഗലക്ഷണങ്ങളുണ്ടെന്ന സംശയത്താല്‍ എത്തുന്നതിനു മുന്‍പുതന്നെ യുവാവ് വീട്ടിലുണ്ടായിരുന്നവരെ ബന്ധുവീടുകളിലേക്ക് മാറ്റി.
പത്തനംതിട്ടയില്‍ ഒരാള്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു
RECENT NEWS
Advertisment