പത്തനംതിട്ട : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ടില്‍ നിന്ന് അനുവദിച്ച ഒരു കോടി രൂപ ചെലവില്‍ പത്തനംതിട്ട ജി.എച്ച്.എസ്.എസ് ആന്‍ഡ് വി.എച്ച്.എസ് സ്‌കൂളിന് പുതിയ കെട്ടിടം ലഭ്യമാകുമെന്ന് വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച പത്തനംതിട്ട ജി.എച്ച്.എസ്.എസ് ആന്‍ഡ് വി.എച്ച്.എസ് സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ.
ലാബ് സമുച്ചയ നിര്‍മാണത്തിന് ശേഷമുള്ള രണ്ടാമത്തെ വികസനമാണ് സ്‌കൂളില്‍ സാധ്യമാകുന്നത്. സ്‌കൂളിന്റെ മുതല്‍ക്കൂട്ട് എന്നത് അധ്യാപകരാണ്. കൂടുതല്‍ കുട്ടികള്‍ സ്‌കൂളിലേക്ക് അഡ്മിഷന്‍ എടുക്കുന്ന സാഹചര്യം ഉണ്ടായി. നഗരഹൃദയ ഭാഗത്തുള്ള സ്‌കൂളിന്റെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കട്ടെയെന്ന് എംഎല്‍എ പറഞ്ഞു.
പത്തനംതിട്ട നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശോഭ കെ.മാത്യു, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.എസ് രേണുക ഭായ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് എസ്. വള്ളിക്കോട്, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ ലിന്‍സി എല്‍.സക്കറിയ, പത്തനംതിട്ട ജി.എച്ച്.എസ്.എസ് ആന്‍ഡ് വി.എച്ച്.എസ് ഹെഡ് മാസ്റ്റര്‍ പി. റഹ്മത്ത്, പിടിഎ പ്രസിഡന്റ് അഡ്വ.കെ.ശ്രീകുമാര്‍, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ അബ്ദുള്‍ മനാഫ് തുടങ്ങിയവര്‍ പങ്കെടുത്തു.