വിദ്യാര്‍ഥികളുടെ യാത്രാ സൗജന്യം : യോഗം ആഗസ്റ്റ് രണ്ടിന്
2022-23 അധ്യയന വര്‍ഷത്തിലെ വിദ്യാര്‍ഥികളുടെ യാത്രാ സൗജന്യം സംബന്ധിച്ച് സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റിയുടെ യോഗം ആഗസ്റ്റ് രണ്ടിന് രാവിലെ 10.30ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യരുടെ അധ്യക്ഷതയില്‍ പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്നും സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റിയുടെ എല്ലാ അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കണമെന്നും മോട്ടോര്‍ വാഹന വകുപ്പ് പത്തനംതിട്ട ആര്‍.ടി.ഒ എ.കെ ദിലു അറിയിച്ചു.
സെമിനാര്‍ സംഘടിപ്പിച്ചു
ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍ എന്ന രോഗത്തെപ്പറ്റി പത്തനംതിട്ട ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ പന്നി വളര്‍ത്തല്‍ കര്‍ഷകര്‍ക്ക് ബോധവത്കരണ സെമിനാര്‍ റാന്നി മേഖലാ മൃഗസംരക്ഷണ കേന്ദ്രം ട്രെയിനിംഗ് ഹാളില്‍ സംഘടിപ്പിച്ചു. കര്‍ഷകര്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ അടക്കമുള്ള ബയോ സെക്ക്യൂരിറ്റി നടപടി ക്രമങ്ങളെപ്പറ്റി കര്‍ഷകര്‍ക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ജ്യോതിഷ് ബാബു, ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ. എം.ജി. ജാന്‍കിദാസ് എന്നിവര്‍ ക്ലാസെടുത്തു.
ഗതാഗത നിയന്ത്രണം
ഫോട്ടോ ജേണലിസം കോഴ്സ് സ്പോട്ട് അഡ്മിഷന്‍കേരള മീഡിയ അക്കാദമി തിരുവനന്തപുരം സബ് സെന്ററില്‍ ഓഗസ്റ്റ് ആദ്യവാരം ആരംഭിക്കുന്ന ഫോട്ടോ ജേണലിസം കോഴ്‌സിലേക്ക് ഒഴിവുള്ള എതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ക്ക് ഓഗസ്റ്റ് ആറിന് മുമ്പ് അക്കാദമിയുടെ തിരുവനന്തപുരം ശാസ്തമംഗലം സെന്ററില്‍ പ്രവൃത്തി ദിവസം രാവിലെ 10നും വൈകീട്ട് നാലിനും ഇടയില്‍ ആവശ്യമായ രേഖകളുമായി നേരിട്ട് ഹാജരാകാം. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്ന് മാസമാണ് കോഴ്സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. 25000 രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസയോഗ്യത. ഫോണ്‍: 0471 2726275, 0484 2422275.
സംസ്ഥാനത്ത് 2025ടെ പുതിയ എച്ച്.ഐ.വി ഇന്‍ഫെക്ഷന്‍ ഇല്ലാതാക്കുന്നതിനായിയുള്ള പ്രതിരോധ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഒഎസ്ഒഎം (ഓപ്പണ്‍ സ്റ്റേജ് ഓപ്പണ്‍ മൈന്‍ഡ്) ജില്ലാതല ടാലന്റ് ഷോ ആഗസ്റ്റ് രണ്ടിന് പത്തനംതിട്ട ഗീതാജ്ഞലി ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി. കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി ടാലന്റ് ഷോ നടത്തുന്നത്.യുവാക്കള്‍ക്കിടയില്‍ എച്ച്ഐവി രോഗ സാധ്യത കൂടുതലാണെന്നിരിക്കെ അവരെ മുന്‍നിര്‍ത്തി എച്ച്ഐവി രോഗ പ്രതിരോധ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ടാലന്റ് ഷോയുടെ ലക്ഷ്യം. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ ജൂലൈ 29ന് മുമ്പായി റെക്കാര്‍ഡ് ചെയ്ത കലാപ്രകടനങ്ങള്‍ വിദ്യാര്‍ഥിയുടെ പേര്, പഠിക്കുന്ന കോഴ്സ്, കോളേജിന്റെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയയ്ക്കണം. തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആഗസ്റ്റ് രണ്ടിന് നടക്കുന്ന ജില്ലാതല ടാലന്റ് ഷോയില്‍ പങ്കെടുക്കാം.ഒന്നാം ഘട്ടമായ ജില്ലാതല മത്സരത്തില്‍ ജില്ലയിലെ ഐ.ടി.ഐ, ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, പോളിടെക്നിക്, പ്രൊഫഷണല്‍ കോളേജ് തുടങ്ങിയ എല്ലാതരം കോളേജുകളില്‍ നിന്നുമുളള വിദ്യാര്‍ഥികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ജില്ലാതലത്തില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 4000, 3000, 1500 രൂപ വീതം കാഷ് അവാര്‍ഡ് ലഭിക്കും. ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാര്‍ഥിക്ക് അന്താരാഷ്ട്രാ യുവജന ദിനത്തില്‍ സംസ്ഥാന തലത്തില്‍ പങ്കെടുക്കുവാനുളള അവസരം ലഭിക്കും.മത്സരത്തിന്റെ മാനദണ്ഡങ്ങള്‍ ഇവയാണ്: ഏഴു മിനിട്ട് ദൈര്‍ഘ്യത്തില്‍ കുറയാത്ത വ്യക്തിഗത പ്രകടനങ്ങള്‍ റെക്കോര്‍ഡ് ചെയ്താണ് അയക്കണം. ലഹരി ഉപയോഗവും എച്ച്ഐവി അണുബാധയും, എച്ച്ഐവി തടയുന്നതില്‍ സ്വമേധയാ ഉളള രക്തദാനത്തിന്റെ പങ്ക്, എച്ച്ഐവി ബാധിതര്‍ സമൂഹത്തില്‍ നേരിടുന്ന വിവേചനം എന്നിങ്ങനെ പുതിയ എച്ച്ഐവി ബാധിതര്‍ ഇല്ലാത്ത 2025ലേക്ക് എന്ന സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ പ്രഖ്യാപിത ലക്ഷ്യത്തെ സാധൂകരിക്കുന്ന തരത്തിലുളള വിഷയങ്ങളിലാകണം കലാപ്രകടനങ്ങള്‍ അവതരിപ്പിക്കേണ്ടത്.
പാട്ട്, നൃത്തം, സ്റ്റാന്‍ഡ് അപ് കോമഡി, മോണോ ആക്ട് തുടങ്ങിയ കലാമത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. എച്ച്ഐവി അണുബാധ തടയുക എന്നതാവണം കലാപ്രകടനങ്ങളുടെ സന്ദേശം. വിനോദവും, വിജ്ഞാനവും വസ്തുതയും ഉള്‍ക്കൊളളിച്ചുകൊണ്ടുളള കലാരൂപങ്ങളാകണം അവതരിപ്പിക്കേണ്ടത്. തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഫോണ്‍: 9497 709 645, 9496 109 189.