പത്തനംതിട്ട : ഇന്ത്യയിലെ ഏറ്റവും വിപുലവും കാര്യക്ഷമവുമായിരുന്ന സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായവും പൊതുവിതരണ കേന്ദ്രങ്ങളും അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും സ്മാരകങ്ങളാക്കി പിണറായി സര്‍ക്കാര്‍ തകര്‍ത്തു തരിപണമാക്കിയിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. പൊതുവിതരണ സമ്പ്രദായവും കേന്ദ്രങ്ങളും തകര്‍ത്ത പിണറായി സര്‍ക്കാരിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് കെ.പി.സി.സി ആഹ്വാനം അനുസരിച്ച് ജില്ലയിലെ താലൂക്ക് സപ്ലൈ ഓഫീസുകളിലേക്ക് നടത്തിയ മാര്‍ച്ചിന്‍റെയും ധര്‍ണ്ണയുടെയും ജില്ലാതല ഉദ്ഘാടനം കോന്നി താലൂക്ക് സിവില്‍ സപ്ലൈസ് ഓഫീസിന് മുമ്പില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിതരണ കേന്ദ്രങ്ങളില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് പകരം എലിയും പാറ്റയും ഉള്‍പ്പെടെയുള്ള ക്ഷുദ്രജീവികളാണെന്നും അവശ്യവസ്തുക്കളുടെ വിലക്കയറ്റം മൂലം ജനങ്ങള്‍ക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകുവാന്‍ കഴിയാത്ത സാഹചര്യമാണെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. അഴിമതി മുഖമുദ്രയാക്കി ഭരണം നടത്തുന്ന പിണറായി സര്‍ക്കാര്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനോ ദിനംപ്രതി കുതിച്ചുയരുന്ന വിലക്കയറ്റം നിയന്ത്രിക്കുന്നതിനോ യാതൊരു നടപടിയും സ്വീകരിക്കാതെ അനങ്ങാപാറ നയമാണ് സ്വീകരിച്ചിരിക്കുന്നതെന്നും ഇതിനെതിരെ കേരളത്തിലെ ജനങ്ങള്‍ വരും തിരഞ്ഞെടുപ്പുകളില്‍ പ്രതികരിക്കുമെന്നും പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
കോന്നി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ദീനാമ്മ റോയി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം മാത്യു കുളത്തിങ്കല്‍, ഡി.സി.സി ഭാരവാഹികളായ വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, എസ്.വി. പ്രസന്നകുമാര്‍, ഹരികുമാര്‍ പൂതങ്കര, അജോമോന്‍ വല്യത്ത്, എം.എസ്. പ്രകാശ്, എലിസബത്ത് അബു, തണ്ണിത്തോട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ആര്‍. ദേവകുമാര്‍, യു.ഡി.എഫ് നിയോജകമണ്ഡലം പ്രസിഡന്‍റ് എസ്. സന്തോഷ് കുമാര്‍, റ്റി.എച്ച്. സിറാജുദ്ദീന്‍, ശ്യാം. എസ്. കോന്നി, റ്റി.ജി. നിഥിന്‍, മണ്ഡലം പ്രസിഡന്‍റുമാരായ പ്രവീണ്‍ പ്ലാവിളയില്‍, പ്രൊഫ. ജി. ജോണ്‍, അനീഷ് ഗോപിനാഥ്, ദിലീപ് അതിരുങ്കല്‍, നിഖില്‍ ചെറിയാന്‍, വില്‍സണ്‍ തുണ്ടിയത്ത്, ബിജു മാത്യു, റോബിന്‍ മോന്‍സി, ഷാജി കെ. സാമുവല്‍, അനി സാബു, പി.കെ ഗോപി, ജി. ശ്രീകുമാര്‍, സലാം കോന്നി, ജയിംസ് കീക്കരിക്കാട്, ഐവാന്‍ വകയാര്‍, ഷിജു അറപ്പുരയ്ക്കല്‍, മോഹന്‍ കുമാര്‍, വി.സി. ഗോപിനാഥപിള്ള, ശോഭന സദാനന്ദന്‍, പ്രമോദ് മലയാലപ്പുഴ, പി.എച്ച്. ഫൈസല്‍, ജോണ്‍ ജോര്‍ജ്, ആനന്ദവല്ലിയമ്മ, പ്രകാശ് പേരങ്ങാട്ട്, കെ. അസീസ്കുട്ടി, സൗദാറഹിം, സജി പീടികയില്‍, ജോസ് പനച്ചക്കല്‍, ജൊയി അരുവാപ്പുലം, മിനി വിനോദ് എന്നിവര്‍ പ്രസംഗിച്ചു.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു അടൂരിലും മുന്‍ ഡി.സി.സി പ്രസിഡന്‍റുമാരായ അഡ്വ. കെ. ശിവദാസന്‍ നായര്‍ റാന്നിയിലും പി. മോഹന്‍രാജ് പത്തനംതിട്ടയിലും മുന്‍ മന്ത്രി പന്തളം സുധാകരന്‍ മല്ലപ്പള്ളിയിലും യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍ തിരുവല്ലയിലും പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ പൊതുവിതരണ കേന്ദ്രങ്ങളുടെ തകര്‍ച്ചയ്ക്കും വിലക്കയറ്റത്തിനും കാരണക്കാരായ പിണറായി സര്‍ക്കാരിനെതിരെ ജില്ലയിലെ താലൂക്ക് സിവില്‍ സപ്ലൈസ് കേന്ദ്രങ്ങളിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിലും ധര്‍ണ്ണയിലും നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്തതായി ഡി.സി.സി സംഘടനകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം പറഞ്ഞു.