ആക്ഷേപം അറിയിക്കണം
റാന്നി താലൂക്കില്‍ വടശേരിക്കര വില്ലേജില്‍ ചേന്നാട്ടു വീട്ടില്‍ ബിനു ഫിലിപ്പ് 2020 ഓഗസ്റ്റ് 18ന് മരണപ്പെട്ടെന്നും അനന്തരാവകാശ സാക്ഷ്യപത്രം നല്‍കണമെന്നും പരേതന്റെ സഹോദരന്‍ ചേന്നാട്ടു വീട്ടില്‍ സുനി ഫിലിപ്പ് റാന്നി തഹസീല്‍ദാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. പരേതന്റെ നിയമാനുസൃത അവകാശിയായി മാതാവ് സൂസമ്മ മാത്രമാണുള്ളതെന്നു കാണിച്ച് അനന്തരാവകാശ സാക്ഷ്യപത്രം നല്‍കുന്നതില്‍ ആക്ഷേപമുള്ളവര്‍ 15 ദിവസത്തിനകം റാന്നി തഹസീല്‍ദാരെ രേഖാമൂലം അറിയിക്കണം. കാലാവധി കഴിഞ്ഞ് ലഭിക്കുന്ന ആക്ഷേപങ്ങള്‍ പരിഗണിക്കില്ലെന്നും തഹസീല്‍ദാര്‍ അറിയിച്ചു.
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍, അടൂരുള്ള നോളജ് സെന്ററില്‍ കേരള സര്‍ക്കാര്‍ അംഗീകരിച്ച ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡിസിഎ ആറു മാസം), വേഡ് പ്രോസസിംഗ് ആന്‍ഡ് എന്‍ട്രി (മൂന്ന് മാസം) എന്നീ കോഴ്‌സുകളിലേക്കു അപേക്ഷ ക്ഷണിച്ചു. ഇപ്പോള്‍ അപേക്ഷിക്കുന്നവര്‍ക്ക് 25 ശതമാനം ഫീസ് ഇളവ് നേടാം. വിശദ വിവരങ്ങള്‍ക്ക് 8547632016 എന്ന ഫോണ്‍ നമ്പറിലോ, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ-പാസ് ബില്‍ഡിംഗ്, ഗവ. ഹോസ്പിറ്റലിനു പുറകുവശം, അടൂര്‍ എന്ന വിലാസത്തിലോ ബന്ധപെടാം.