പെരുനാട് : ലഹരിക്കും യുവാക്കളിലെ അക്രമവാസനകൾക്കും എതിരേ പെരുനാട് ഗ്രാമപ്പഞ്ചായത്തിൽ ജനകീയസദസ്സ് സംഘടിപ്പിച്ചു. യോഗത്തിൽ പഞ്ചായത്ത്തല ജനകീയ ജാഗ്രതാസമിതിയും രൂപവത്കരിച്ചു. പഞ്ചായത്തിലെ വാർഡുകളെ മൂന്ന് മേഖലകളായി തിരിച്ച് പ്രത്യേകം കമ്മിറ്റിക്ക് ചുമതലയും നൽകി. ഓരോ മേഖലയിലും അഞ്ച് വാർഡുകൾവീതം ഉൾപ്പെടുത്തി. ഒരോ മേഖലയ്ക്കും ചെയർമാന്മാരെയും വൈസ് ചെയർമാന്മാരെയും തിരഞ്ഞെടുത്തു. ജനകീയ സദസ്സ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. ശ്രീകല അധ്യക്ഷത വഹിച്ചു.
വിമുക്തി ജില്ലാ കോഡിനേറ്റർ അഡ്വ. ജോസ് കളീക്കൽ, എക്സൈസ് പ്രിവന്റീവ് ഓഫീസർ ആർ.എസ്. ഹരിഹരൻഉണ്ണി എന്നിവർ ബോധവത്‌കരണ ക്ലാസുകൾ നയിച്ചു. ഫാ.മത്തായി, സി.എസ്. സുകുമാരൻ, അരുൺ അനിരുദ്ധൻ, പി.എൻ.വി. ധരൻ, സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു. ചെയർമാൻ പി.എസ്. മോഹനൻ, ഡി. ശ്രീകല, പി.എൻ.വി. ധരൻ എന്നിവർ വൈസ് ചെയർമാന്മാർ, അർച്ചന(കൺവീനർ), എൻ. സുനിൽകുമാർ(കോഡിനേറ്റർ) എന്നിവരുൾപ്പെട്ട ജാഗ്രതാ കമ്മിറ്റി രൂപവത്കരിച്ചു.