റാന്നി : പുതുശ്ശേരിമല മഹാത്മ പബ്ലിക് ലൈബ്രറിയുടെയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യൂണിറ്റിന്റെയും നേതൃത്വത്തിൽ വായനപക്ഷാചരണ സമ്മേളനം നടത്തി. റിട്ട. ഡിവൈ.എസ്.പി. സി.എൻ.ഗോപാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ഐ.വി.ദാസ് ബഷീർ അനുസ്‌മരണം നടത്തി. റിട്ട.അധ്യാപകൻ റെജികുമാർ വായനയുടെ മഹത്വം പുസ്തക പരിചയപ്പെടുത്തലിലൂടെ അവതരിപ്പിച്ചു. പത്രവായനയുമായി ബന്ധപ്പെട്ട പ്രശ്‌നോത്തരിയും ബാലവേദി പ്രവർത്തകർ ‘മതിലുകൾ’ എന്ന സിനിമയിലെ കഥാപാത്ര ആവിഷ്‌കാരവും നടത്തി. മികച്ച വായനക്കുറിപ്പിനുള്ള സമ്മാനം ഗ്രാമപ്പഞ്ചായത്തംഗം സുധാകുമാരി ഷിനി പി.മാത്യുവിന് നൽകി. ഗ്രന്ഥശാല പ്രസിദ്ധീകരിക്കുന്ന ത്രൈമാസികയിലേക്കുള്ള ആദ്യസൃഷ്ടി ഷെല്ലി ഷിബു ഏറ്റുവാങ്ങി. കെ.വി.റെജി, കെ.എൻ.അജുരാജ്, കെ.എൻ.ശിവൻ, വിശ്വനാഥൻ നായർ, സിന്ധു തുടങ്ങിയവർ പ്രസംഗിച്ചു.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.