Saturday, February 15, 2025 3:01 am

പുല്ലാട് G&G ഫൈനാന്‍സിയേഴ്സ് (PRD) പ്രതിസന്ധിയിലായതോ ? ….. അതോ ആക്കിയതോ ? – പരമ്പര ആരംഭിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ഏറെ ദുരൂഹതകളുമായി പത്തനംതിട്ട ജില്ലയിലെ മറ്റൊരു സ്വകാര്യ ധനകാര്യ സ്ഥാപനംകൂടി ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്നു. പുല്ലാട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജി & ജി ഫൈനാന്‍സിയേഴ്സ് (മുന്‍പ് PRD ഫൈനാന്‍സിയേഴ്സ്) ആണ് നിക്ഷേപകര്‍ക്ക് പണം മടക്കിനല്‍കാന്‍ കഴിയാതെ പ്രതിസന്ധിയിലായത്. തെള്ളിയൂര്‍ ശ്രീരാമ സദനത്തില്‍ ഓമനക്കുട്ടന്‍ എന്നപേരില്‍ അറിയപ്പെടുന്ന ഡി.ഗോപാലകൃഷ്ണന്‍ (68)ന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. പത്തനംതിട്ടയും സമീപ ജില്ലകളിലുമായി മുപ്പത്തി അഞ്ചോളം ബ്രാഞ്ചുകള്‍ ഈ സ്ഥാപനത്തിനുണ്ട്. തുടക്കത്തില്‍ കേന്ദ്ര ഓഫീസ് തെള്ളിയൂരില്‍ ആയിരുന്നെങ്കിലും ഇപ്പോള്‍ പുല്ലാട് ജംഗ്ഷനിലെ സ്വന്തം കെട്ടിടത്തിലാണ് പ്രവര്‍ത്തനം. കേരളാ മണി ലെന്റിംഗ് ആക്ട് പ്രകാരമുള്ള ലൈസന്‍സ് ആണ്  ഈ സ്ഥാപനത്തിനുള്ളത്. അനുമതിയില്ലാതെ കോടിക്കണക്കിനു രൂപയുടെ നിക്ഷേപം പൊതുജനങ്ങളില്‍ നിന്നും ഈ സ്ഥാപനം സ്വീകരിച്ചിട്ടുണ്ട്. ഒരു ബ്രാഞ്ചില്‍ മാത്രം പ്രതിമാസം പലിശ നല്‍കുന്നത് 80 ലക്ഷത്തോളം രൂപയാണ്. ഈ സ്ഥാപനത്തില്‍ കോടികളുടെ നിക്ഷേപമുള്ള നിരവധിപ്പേരുണ്ട്. ജി & ജി നിധി ലിമിറ്റഡ് എന്ന മറ്റൊരു ധനകാര്യ സ്ഥാപനംകൂടി ഓമനക്കുട്ടന്റെ ഉടമസ്ഥതയിലുണ്ട്.

ഓമനക്കുട്ടന്റെ സഹോദരന്‍ അനില്‍ കുമാറിന്റെ സ്ഥാപനമായിരുന്നു കഴിഞ്ഞവര്‍ഷം പൂട്ടിപ്പോയ കുറിയന്നൂര്‍ പി.ആര്‍.ഡി മിനി നിധി ലിമിറ്റഡ്. സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരെയെല്ലാം അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ ഇവര്‍ ജാമ്യത്തിലാണ്. നിക്ഷേപകരുടെ കേസുകള്‍ നടന്നുകൊണ്ടിരിക്കുന്നു. ഈ സ്ഥാപനം പൂട്ടിയതോടെ ഓമനക്കുട്ടന്റെ സ്ഥാപനമായ പി.ആര്‍.ഡി ഫൈനാന്‍സിയേഴ്സിലും നിക്ഷേപം പിന്‍വലിക്കാന്‍ ആളുകള്‍ എത്തിത്തുടങ്ങിയെന്നു പറയുന്നു. പേരിലെ സാമ്യം സ്ഥാപനത്തെ തകര്‍ക്കുമെന്ന് ബോധ്യം വന്നതിനാല്‍ പേര് മാറ്റി ജി & ജി ഫൈനാന്‍സിയേഴ്സ് എന്നാക്കി മാറ്റിയെന്ന് ഉടമ ഓമനക്കുട്ടന്‍ പത്തനംതിട്ട മീഡിയായോട് പറഞ്ഞു. നിധി കമ്പിനിയുടെ പേരും ഇതുപോലെ മാറ്റി. എന്നിട്ടും പിടിച്ചുനില്‍ക്കുവാന്‍ കഴിഞ്ഞില്ല എന്നൊരു തോന്നല്‍ നിക്ഷേപകരില്‍ ഉണ്ടാക്കിയെടുക്കുവാന്‍ ഓമനക്കുട്ടന്‍ നടത്തിയ ശ്രമം പൂര്‍ണ്ണമായി വിജയിച്ചു എന്നുവേണം കരുതാന്‍. കഴിഞ്ഞ ഏതാനും മാസങ്ങളായി തുടരുന്ന പ്രതിസന്ധിനാടകം ഇപ്പോള്‍ പാരമ്യത്തിലെത്തിക്കഴിഞ്ഞു. ഇതിനോടകം രണ്ടു തവണ നിക്ഷേപകരുടെ യോഗം വിളിച്ചു. ജനുവരി 13 ശനിയാഴ്ച തെള്ളിയൂരില്‍ വെച്ച് നടന്ന രണ്ടാമത് യോഗത്തില്‍ ചില “അസാധാരണ” – ധാരണകളില്‍ എത്തി. ഉടമക്ക് കോടികള്‍ കയ്യില്‍ വരുന്ന കണക്കിലെ ജാലവിദ്യ. >> പരമ്പര തുടരും……

നിക്ഷേപകര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായ തെളിവ് സഹിതം ഞങ്ങള്‍ക്ക് നല്‍കാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected]. വാര്‍ത്തകളുടെ ലിങ്കുകള്‍ വാട്സ് ആപ്പ് ഗ്രൂപ്പില്‍ തത്സമയം ലഭ്യമാണ്. വാട്സ് ആപ്പ് ഗ്രൂപ്പില്‍ ചേരുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.https://chat.whatsapp.com/Jun6KNArIbN2yHskZaMdhs

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭിന്നശേഷി കുട്ടികള്‍ക്കായി പന്തളം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന ഉണര്‍വ് 2025 കലാമേള 16 ന്

0
പത്തനംതിട്ട :  ഭിന്നശേഷി കുട്ടികള്‍ക്കായി പന്തളം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന ഉണര്‍വ്...

അടൂര്‍ കരുവാറ്റ എല്‍.പി സ്‌കൂള്‍ വര്‍ണ കൂടാരം ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : അടൂര്‍ കരുവാറ്റ എല്‍.പി സ്‌കൂളിലെ സ്റ്റാര്‍സ് വര്‍ണ കൂടാരത്തിന്റെ...

ദേശീയ ലോക് അദാലത്ത് മാര്‍ച്ച് എട്ടിന്

0
പത്തനംതിട്ട : സംസ്ഥാന - ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റികള്‍, വിവിധ...

കുഷ്ഠരോഗ നിര്‍മാര്‍ജന ബോധവല്‍കരണവുമായി ഡോക്ടര്‍മാരുടെ സംഗീത കൂട്ടായ്മ

0
പത്തനംതിട്ട : കുഷ്ഠരോഗ നിര്‍മാര്‍ജന കാമ്പയിന്റെ (അശ്വമേധം 6.0) ഭാഗമായി കലാലയങ്ങള്‍...