റാന്നി : പുല്ലൂപ്രം എൽ.പി.സ്‌കൂൾ-പി.സി.ഹൈസ്‌കൂൾപടി റോഡിലെ യാത്രാ ദുരിതമകറ്റണമെന്ന് നാട്ടുകാര്‍. പ്രൈമറി മുതൽ ഹൈസ്‌കൂൾ ക്ലാസുകളിൽ വരെ പഠിക്കുന്ന ഒട്ടേറെ കുട്ടികളാണ് ഇതുവഴി കടന്നുപോകുന്നത്. ഈ ചെളിവെള്ളത്തിൽ കൂടിയായിരുന്നു അവർ നടന്നിരുന്നത്. അതുകണ്ട് വിഷമം തോന്നിയ സമീപവാസികൾ ഒരു വശത്ത് കല്ല് നിരത്തിനൽകി. റാന്നി-ചെറുകോൽപ്പുഴ റോഡിനെയും റാന്നി-വെണ്ണിക്കുളം റോഡിനെയും ബന്ധിപ്പിക്കുന്ന പഞ്ചായത്ത് റോഡാണിത്. മഠത്തിൽകടവിനു സമീപം പുല്ലൂപ്രം എൽ.പി. സ്‌കൂൾപടിയിൽനിന്നു ആരംഭിച്ച് പി.സി.ഹൈസ്‌കൂൾ പടിയിലൂടെ കടന്നുപോകുന്നു. കുറച്ചുദൂരം വീതമായി പലതവണ കോൺക്രീറ്റുചെയ്തിരുന്നു. എന്നാൽ എൽ.പി.സ്‌കൂൾപടി മുതൽ പി.സി. സ്‌കൂളിന് മുൻഭാഗം വരെ ഇപ്പോൾ കുഴികളാണ്. ഇതിൽ ചെന്നിക്കലേത്തുപടിയിലെ വെള്ളക്കെട്ടാണ് ഏറ്റവും ദുരിതം. നേരത്തേ തോടുണ്ടായിരുന്നുവെന്നും അതില്ലാതായതോടെയാണ് വെള്ളം കെട്ടിക്കിടക്കുന്നതെന്നും സമീപവാസികൾ പറയുന്നു. തുടർന്നുള്ള 100 മീറ്ററോളം ഭാഗവും പൂർണമായി തകർന്നുകിടക്കുന്നു. രണ്ടരവർഷമായി നാട്ടുകാർ പരാതികളുമായി പഞ്ചായത്തിൽ കയറിയിറങ്ങുന്നു. ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് സമീപവാസിയായ പ്രസാദ് റാന്നിക്കുന്നത്ത് പറഞ്ഞു.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.