ഹൈദരാബാദ്: പുഷ്പ 2 അഭിനേതാക്കള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ടു. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് അപകടമുണ്ടായത്. അഭിനേതാക്കളുമായി തെലങ്കാനയില്‍ നിന്നും ആന്ധ്രാപ്രദേശിലേക്കുള്ള യാത്രയ്ക്കിടയിലാണ് അപകടമുണ്ടായത്. ഹൈദരാബാദ്-വിജയവാഡ ഹൈവേയില്‍ അഭിനേതാക്കള്‍ സഞ്ചരിച്ച ബസ്സ് മറ്റൊരു ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ രണ്ട് അഭിനേതാക്കള്‍ക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ആന്ധ്രപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുമായാണ് കൂട്ടിമുട്ടിയത് എന്നാണ് റിപ്പോര്‍ട്ട്. സിനിമാ സംഘത്തിന്റെ ഡ്രൈവര്‍ എതിരേ വന്ന സ്റ്റേറ്റ് ബസ്സ് കാണാതിരുന്നതാണ് അപകടകാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അപകടത്തെ തുര്‍ന്ന് പ്രദേശത്ത് ഏറെ നേരം ഗതാഗതം സ്തംഭിച്ചു.