Wednesday, July 2, 2025 8:53 am

66 ന്റെ നിറവിൽ പുഷ്പഗിരി ആശുപത്രി ; വാർഷിക സമ്മേളനം നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: ആരോഗ്യ രംഗത്ത് പുഷ്പഗിരി നൽകി വരുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ എസ്. ഐ. എ. എസ്. പുഷ്പഗിരി ആശുപത്രിയുടെ 66-ാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുഷ്പഗിരി മെഡിക്കൽ സൊസൈറ്റി പ്രസിഡന്റും തിരുവല്ലാ അതിരൂപതാ വികാരി ജനറലുമായ മോൺ. ഐസക് പറപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പത്തനംതിട്ട രൂപതാദ്ധ്യക്ഷൻ അഭി. സാമുവൽ മാർ ഐറേനിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. സ്തുത്യർഹ സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ കരസ്തമാക്കിയ തിരുവല്ലാ ഡി. വൈ. എസ്. പി. എസ്. അഷാദിനെ ചടങ്ങിൽ ആദരിച്ചു. കഴിഞ്ഞ ഒരു വർഷക്കാലത്തിനുള്ളിൽ വിദ്യാഭ്യാസ- ഗവേഷണ- കായിക – സാംസ്കാരിക – കലാരംഗത്ത് അന്തർദേശീയ- ദേശീയ – സംസ്ഥാന തലങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച പുഷ്പഗിരി സ്റ്റാഫ്‌ അംഗങ്ങളെയും അംഗങ്ങളുടെ മക്കളെയും ചടങ്ങിൽ അനുമോദിച്ചു. പുഷ്പഗിരി സ്റ്റാഫ്‌ അംഗങ്ങളുടെ ക്ഷേമത്തിനായി നടത്തുന്ന ധനസമാഹരണത്തിന്റെ ഭാഗമായ നറുക്കെടുപ്പ് കൂപ്പണിന്റെ ഉദ്ഘാടനവും സമ്മേളനത്തിൽ വെച്ച് നടന്നു. പുഷ്പഗിരി ഗ്രൂപ്പ്‌ ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ സി.ഇ. ഒ റവ. ഡോ. ബിജു പയ്യമ്പള്ളിൽ, ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. എബ്രഹാം വർഗീസ്, പുഷ്പഗിരി കോളേജ് ഓഫ് ഫാർമസി പ്രിൻസിപ്പൽ ഡോ. സന്തോഷ്‌ എം. മാത്യൂസ്, തിരുവല്ല ഡി. വൈ. എസ്. പി. എസ്. അഷാദ്, തിരുവല്ല മുൻസിപ്പൽ വൈസ് ചെയർമാൻ ജിജി വട്ടശ്ശേരിൽ തുടങ്ങിയവർ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രത്യേക അരി വിഹിതം നൽകാൻ കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചതായി മന്ത്രി ജി ആർ അനിൽകുമാർ

0
തിരുവനന്തപുരം : ഓണക്കാലത്തും കേരളത്തെ അവഗണിച്ച് കേന്ദ്ര സർക്കാർ. പ്രത്യേക അരി...

ഒന്നര കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ

0
കൊല്ലം : ഒന്നര കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ....

റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

0
പാലക്കാട് : റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന ഇതര സംസ്ഥാന...

സൗദിയിൽ പാചക വാതക വില വർധിപ്പിച്ചു

0
റിയാദ് : സൗദിയിൽ പാചക വാതക വില വർധിപ്പിച്ചു. ദ്രവീകൃത പെട്രോളിയം...