Friday, June 28, 2024 11:14 am

പുതമണ്‍ താല്‍ക്കാലിക പാലം നിര്‍മ്മാണം ; ടെന്‍ഡര്‍ നടപടി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

റാന്നി: പുതമണ്‍ താല്‍ക്കാലിക പാലം നിര്‍മ്മാണ ടെന്‍ഡര്‍ നടപടി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍ദ്ദേശിച്ചു. താല്‍ക്കാലിക പാലം നിര്‍മ്മാണത്തിന് പുറപ്പടുവിച്ച ഭരണാനുമതിയുമായി ബന്ധപ്പെട്ട് ഉണ്ടായ പിഴവുകള്‍ പരിഹരിച്ച് പുതിയ ഭരണാനുമതിയായി. താല്‍ക്കാലിക പാലം നിര്‍മ്മിക്കുന്നതിന് 30.8 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരുന്നത്. എന്നാല്‍ ഭരണാനുമതിയില്‍ താല്‍ക്കാലിക പാലം എന്നതിന് പകരം പുതമണ്‍ പാലത്തിന്റെ അകുറ്റപ്പണി എന്ന് തെറ്റായാണ് രേഖപ്പെടുത്തിയിരുന്നത്. ഈ സാങ്കേതിക പിഴവ് കണ്ടെത്തി പരിഹരിച്ചതിനുശേഷം ആണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത് .

നിര്‍മ്മാണം ടെന്‍ഡര്‍ ചെയ്താലുടന്‍ തന്നെ താല്‍ക്കാലിക പാലത്തിന്റെ നിര്‍മ്മാണം ആരംഭിക്കാനാകും. ഇതോടൊപ്പം തന്നെ പുതമണ്ണില്‍ തകര്‍ന്ന പാലത്തിന് പകരം പുതിയ പാലം നിര്‍മ്മിക്കുന്നതിനായി മണ്ണ് പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കി. പുതമണ്‍ പാലം അപകടാവസ്ഥയിലായതിനാല്‍ ഇതുവഴിയുള്ള ബസ് സര്‍വീസുകള്‍ പേരൂച്ചാല്‍ പാലത്തിലൂടെ വഴി തിരിച്ചു വിട്ടിരിക്കുകയാണ്. ഇതോടെ പേരൂച്ചാല്‍ മുതല്‍ മേലുകര വരെയുള്ള ജനങ്ങള്‍ വലിയ യാത്ര ദുരിതമാണ് അനുഭവിക്കുന്നത്. മാത്രമല്ല മറ്റു വാഹനങ്ങള്‍ പത്തും പതിനൊന്നും കിലോമീറ്റര്‍ ചുറ്റിയാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനാണ് സ്ഥിരമായി പാലം നിര്‍മ്മിക്കുന്നത് വരെ താല്‍ക്കാലിക പാലം എന്ന ആശയം ഉന്നയിച്ചത്. തകരാര്‍ സംഭവിച്ച നിലവിലെ പാലത്തിന് തൊട്ടു താഴെയായി തന്നെയാണ് പുതിയ താല്‍ക്കാലിക പാലം നിര്‍മ്മിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ശക്തമായ മഴയെത്തുടർന്ന് മല്ലപ്പള്ളി താലൂക്കിലെ താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിലായി

0
മല്ലപ്പള്ളി : ശക്തമായ മഴയെത്തുടർന്ന് മല്ലപ്പള്ളി താലൂക്കിലെ താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിലായി....

വെള്ളാപ്പള്ളിക്കെതിരെ രൂക്ഷ വിമർശനവുമായി ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ

0
കൊച്ചി: വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമർശത്തിന്റ പശ്ചാത്തലത്തിൽ നവോത്ഥാന സമിതിയുമായി ഇനി...

പക്ഷിപ്പനി പഠനസംഘം തിരുവല്ലയിലും നിരണത്തും എത്തി

0
നിരണം : അപ്പർകുട്ടനാട്ടിലും തിരുവല്ലയിലും പടർന്ന പക്ഷിപ്പനിയുടെ കാരണം പഠിക്കാനെത്തിയ വിദഗ്‌ധ...

കോയിപ്രം മൃഗാശുപത്രിയുടെ മുകളിലേക്ക് മരംവീണു

0
പുല്ലാട് : ശക്തമായ കാറ്റിൽ മൃഗാശുപത്രി കെട്ടിടത്തിന്‍റെ മുകളിലേക്ക് മരംവീണു. കോയിപ്രം...