കോന്നി : പൂതങ്കര ക്ഷീരോൽപ്പാദക സഹകരണ സംഘം കെട്ടിടം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. എം എൽ എ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചിലവഴിച്ചാണ് ക്ഷീര സംഘത്തിനു സ്വന്തമായി കെട്ടിടം നിർമ്മിച്ചത്. പഞ്ചായത്തിൽ ഏറ്റവും കൂടുതൽ ക്ഷീരകർഷകർ അംഗങ്ങളായുള്ള സംഘമാണ് പൂതങ്കര ക്ഷീര സംഘം. ദീർഘനാൾ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ക്ഷീര സംഘത്തിന് എല്ലാ സൗകര്യങ്ങളുമുള്ള പുതിയ കെട്ടിടം നിർമ്മിച്ചത് കർഷകർക്ക് ഏറെ ആശ്വാസകരമാണ്. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് എഞ്ചിനീയറിങ് വിഭാഗമാണ് നിർമ്മാണ പ്രവർത്തി ഏറ്റെടുത്തത്.
പൂതങ്കരയിൽ നടന്ന ചടങ്ങ് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജഗോപാലൻ നായർ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡണ്ട് ഉദയരശ്മി, പി സി കെ ബോർഡ് അംഗം പ്രൊഫ. കെ മോഹൻ കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം മഞ്ജു എസ്, പഞ്ചായത്ത് അംഗങ്ങളായ ലക്ഷ്മി ജി നായർ, ലിജ മാത്യു, ക്ഷീര സംഘം പ്രസിഡണ്ട് കെ ഹരി, ക്ഷീരവികസന ഓഫീസർ പ്രദീപ്കുമാർ, ആർ ഹരീഷ് സനന്ദൻ ഉണ്ണിത്താൻ, സേതു കുമാർ, ബിനോയ്, എൻ ജെ ജയൻ, അശോകൻ, സൗദരാജൻ, സോമവല്ലി, സുമിമോൾ, സിമ, തുടങ്ങിയവർ പ്രസംഗിച്ചു.