കോട്ടയം: ചങ്ങനാശേരിയിലെ പുതുജീവന്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ വീണ്ടും മരണം. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പുതുജീവനിലെ അന്തേവാസി ടി.എം.ജോര്‍ജ്ജാണ് മരിച്ചത്. സ്ഥാപനത്തിലെ ദുരൂഹമരണങ്ങളില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മറ്റൊരു മരണം നടന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം ജില്ലയിലെ ചില മാനസികാരോഗ്യകേന്ദ്രങ്ങളില്‍ നല്‍കുന്ന മരുന്നുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇവ അന്യസംസ്ഥാനങ്ങളിലാണ് നിര്‍മ്മിക്കുന്നത്. മരുന്നുകളുടെ രാസപരിശോധനാഫലം പുറത്തു വരാനിക്കെയാണ് ഇന്ന് വീണ്ടും മരണം ഉണ്ടായിരിക്കുന്നത്. ഫെബ്രുവരിയിൽ ഇവിടെ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.