കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് പോളിങ് ബൂത്തില്‍ നില്‍ക്കുമ്പോഴും ഉമ്മന്‍ചാണ്ടിയുടെ ചികിത്സ വിവാദത്തിലടക്കം മുന്നണികള്‍ തമ്മില്‍ വാക്‌പോര്. കോണ്‍ഗ്രസ് നേതാക്കളുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ശബ്ദസന്ദേശം മുന്‍നിര്‍ത്തി ഇടത് സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസ് ആരോപണം കടുപ്പിച്ചപ്പോള്‍ ഇടതു മുന്നണിക്ക് വിഷയദാരിദ്യമെന്ന് യുഡിഎഫും തിരിച്ചടിച്ചു. ഉമ്മന്‍ചാണ്ടിയുടെ ചികിത്സ മുതല്‍ പുതുപ്പള്ളിയുടെ വികസനം വരെ ചൂടേറിയ ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ പലതായിരുന്നു.
ഉമ്മന്‍ചാണ്ടിയെന്ന വികാരം യുഡിഎഫിന് കരുത്താകുമ്പോള്‍ അതേ ഉമ്മന്‍ചാണ്ടിയുടെ ചികിത്സയില്‍ വീഴ്ച വരുത്തിയെന്ന ആരോപണമാണ് ഇടത് സ്ഥാനാര്‍ഥി പോളിംഗ് ദിവസവും ഉന്നയിക്കുന്നത്. ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടത് കോണ്‍ഗ്രസുകാര്‍ തന്നെയാണെന്നും ജെയ്ക്ക് പറയുന്നു. ജെയ്ക്ക് സി തോമസ് കുടുംബത്തെ വേട്ടയാടുന്നുവെന്ന് പറഞ്ഞാണ് ചാണ്ടി ഉമ്മന്‍ തിരിച്ചടിച്ചത്. ആരോഗ്യസ്ഥിതിയും ചികിത്സയും സംബന്ധിച്ച എല്ലാം ഉമ്മന്‍ചാണ്ടിയുടെ ഡയറിയിലുണ്ടെന്നും താന്‍ മുന്‍കൈ എടുത്ത് അമേരിക്കയില്‍ കൊണ്ടുപോയി ചികില്‍സിച്ചതടക്കമുള്ള കാര്യങ്ങള്‍ എഴുതിയിട്ടുണ്ടെന്നും ചാണ്ടി ഉമ്മന്‍ പറയുന്നു.