Friday, April 11, 2025 2:03 am

പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളി ഇനി സൗരോർജ പ്രഭയിൽ തിളങ്ങും

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളി ഇനി സൗരോർജ പ്രഭയിൽ തിളങ്ങും. 25 കിലോവാട്ട് ശേഷിയുള്ള ഓൺഗ്രിഡ് സൗരോർജ പ്ലാൻറ് പള്ളിയിൽ സ്‌ഥാപിച്ചു. ദിവസവും 650 യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാകും. ശേഷിയുടെ അടിസ്‌ഥാനത്തിൽ സംസ്‌ഥാനത്തെ ആരാധനാലയങ്ങളിൽ ഏറ്റവും വലുതാണ് പുതുപ്പള്ളി പള്ളിയിലെ സോളർ സംവിധാനമെന്ന് അധികൃതർ അറി യിച്ചു. ഉദ്ഘാടനം 23നു നടക്കും. പള്ളിയുടെ വടക്കുള്ള മേൽക്കൂരയിലും തെക്കുള്ള ഓഫിസ് കോംപ്ലക്സിന്റെ മുകളിലുമായി 222 സോളർ പാനലുകളാണ് സ്ഥാപിച്ചിരിക്കുന്നത്.

പള്ളിവക ജോർജിയൻ പബ്ലിക് സ്‌കൂൾ, കുരിശടികൾ എന്നിവിടങ്ങളിലും ഇവിടെനിന്നു ള്ള സൗരോർജം ഉപയോഗിക്കും. പ്രതിമാസം 1.65 ലക്ഷം രൂപയാണു വൈദ്യുതി ബില്ലിനത്തിൽ അടച്ചിരുന്നത്. പ്ലാൻ്റ് നിർമാണത്തിനു ചെലവായ തുക രണ്ടര വർഷംകൊണ്ടു തിരിച്ചുപിടിക്കാനാവുമെന്നു വികാരി ഫാ. ഡോ. വർഗീസ് വർഗീസ്, സഹ വികാരിമാരായ ഫാ. കുര്യാക്കോസ് ഈപ്പൻ, ഫാ.ബ്ലെസൺ മാത്യു ജോസഫ്, ഫാ.വർഗീസ് പി .വർഗീസ്, ട്രസ്‌റ്റിമാരായ ഫിലിപ്പോസ് വി.ഏബ്രഹാം വന്നല, എൻ.കെ .മാത്യു നെല്ലിശേരിയിൽ, സെക്രട്ടറി സിബി ജോസഫ് കൊക്കൂറ, സോളർ കൺസൽറ്റന്റും റബർ ബോർഡ് റിട്ട. ഡപ്യൂട്ടി ഡയറക്‌ടറുമായ ഡോ.തോമസ് ബേബി എന്നിവർ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കണി വെള്ളരിയില്‍ നൂറുമേനി വിളവുമായി പന്തളം തെക്കേക്കര

0
പത്തനംതിട്ട : വിഷുവിനെ വരവേല്‍ക്കാന്‍ കണിവെള്ളരിയുമായി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്. കൃഷി...

മികവിന്റെ നിറവില്‍ ഇലന്തൂര്‍ ക്ഷീര വികസന ഓഫീസ്

0
പത്തനംതിട്ട : ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ അംഗീകാര നിറവില്‍ ഇലന്തൂര്‍...

മുഖ്യമന്ത്രിയുടെ ജില്ലാതല യോഗം : മന്ത്രി വീണാ ജോര്‍ജിന്റെ നേൃത്വത്തില്‍ ആലോചനാ യോഗം ചേര്‍ന്നു

0
പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ 24ന് മുഖ്യമന്ത്രി...

അഞ്ചുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവും 50,000 രൂപ...

0
തൃശൂര്‍: അഞ്ചുവയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്ക്...