Friday, March 21, 2025 12:36 pm

ഉക്രൈനിൽ താല്‍ക്കാലിക വെടിനിര്‍ത്തലിന് വഴങ്ങി പുടിന്‍

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടന്‍: ഉക്രൈനിൽ താല്‍ക്കാലിക വെടിനിര്‍ത്തലിന് സമ്മതം അറിയിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാടിമർ പുടിന്‍. യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് വെടിനിര്‍ത്തലിന് ധാരണയായത്. ഉക്രൈനിൽ 30 ദിവസത്തെ പൂര്‍ണമായ വെടിനിര്‍ത്തല്‍ ആവശ്യം ട്രംപ് മുന്നോട്ട് വെച്ചെങ്കിലും പുടിന്‍ നിരസിച്ചു. ഉക്രൈനിന്റെ ഊര്‍ജോത്പാദന കേന്ദ്രങ്ങള്‍ക്കെ നേരെയുള്ള ആക്രമണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്താന്‍ പുടിന്‍ സമ്മതിച്ചു. ഉക്രൈനുള്ള സൈനിക സഹായം പാശ്ചാത്യ രാജ്യങ്ങള്‍ പൂര്‍ണമായി നിര്‍ത്തിയശേഷമേ ട്രംപിന്റെ പദ്ധതി അംഗീകരിക്കാനാകൂയെന്ന് പുടിന്‍ നിലപാടെടുത്തു.

ഉക്രൈനുള്ള വിദേശ സൈനിക സഹായവും രഹസ്യാന്വേഷണ സഹായവും അവസാനിച്ചാല്‍ മാത്രമേ സമഗ്രമായ ഒരു വെടിനിര്‍ത്തല്‍ ഫലപ്രദമാകൂ പുടിന്‍ പറഞ്ഞു. എന്നാല്‍ ഈ ആവശ്യം ഉക്രൈനിനെ പിന്തുണയ്ക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ തളളിയിരുന്നു. അതേസമയം ഉക്രൈൻ വിഷയത്തില്‍ ചര്‍ച്ചകള്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ തുടരുമെന്ന് മിഡില്‍ ഈസ്റ്റിലെ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞു. രണ്ട് മണിക്കൂറോളമാണ് ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണം നീണ്ടതെന്നാണ് റിപ്പോർട്ടുകൾ. സമാധാനത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണിതെന്ന് വൈറ്റ് ഹൗസ് വിശേഷിപ്പിച്ചു. 3 വര്‍ഷമായി നീളുന്ന റഷ്യ ഉക്രൈനൻ യുദ്ധം പൂര്‍ണ വെടിനിര്‍ത്തലിലേക്കും സമാധാന കരാറിലേക്കും നീങ്ങുമെന്നും വൈറ്റ് ഹൗസ് പ്രതീക്ഷ പ്രകടിപ്പിച്ചു

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടക്കലിലെ അസം സ്വദേശിയുടെ മരണം കൊലപാതകം

0
മലപ്പുറം : കോട്ടക്കലിലെ അസം സ്വദേശിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഉറ്റ...

മുഴപ്പിലങ്ങാട് സൂരജ് വധം: ഒൻപത് പ്രതികൾ കുറ്റക്കാർ

0
കണ്ണൂർ: ബിജെപി പ്രവർത്തകനായിരുന്ന കണ്ണൂർ മുഴപ്പിലങ്ങാട് സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിപിഎം...

ആശാ വർക്കർമാരുടെ സമരത്തിന് പിന്നിൽ രാഷ്ടീയമാണെന്ന് ആവർത്തിച്ച് സർക്കാർ

0
തിരുവനന്തപുരം : ആശാ വർക്കർമാരുടെ സമരത്തിന് പിന്നിൽ രാഷ്ടീയമാണെന്ന് ആവർത്തിച്ച് സർക്കാർ....

പാതിവില തട്ടിപ്പ്; അനന്തുകൃഷ്ണനെ കസ്റ്റഡിയിൽ വിട്ട് തൊടുപുഴ സെഷൻസ് കോടതി

0
തൊടുപുഴ: പാതിവില തട്ടിപ്പ് കേസിൽ മുഖ്യപ്രതി അനന്തുകൃഷ്ണനെ ഒരു ദിവസത്തെ കസ്റ്റഡിയിൽ...