നിലമ്പൂര്‍ : തന്റെ ജീവന് ഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലുമായി നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ രംഗത്ത്. ജീവന്‍ അപകടത്തിലാണെന്ന് കാട്ടി പി.വി അന്‍വര്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റയ്ക്കും പരാതി നല്‍കി. കോണ്‍ഗ്രസ് നേതാവും കൊല്ലം സ്വദേശിയുമായ വ്യവസായിയാണ് ഗൂഢാലോചന നടത്തിയതെന്നാണ് നിയമസഭാംഗം പരാതിയില്‍ ആരോപിച്ചിക്കുന്നത്.
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ സി.പി.എം നേതാവായിരുന്ന ധനരാജിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി വിപിന്‍ അടക്കമുള്ളവര്‍ തന്നെ വധിക്കാനായി ശ്രമം നടത്തി. പൂക്കോട്ടുംപാടത്ത് വിപിന്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തിയത് തന്നെ കൊലപ്പെടുത്താനാണെന്നാണ് എം.എല്‍.എ പറയുന്നത്. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.