തിരുവനന്തപുരം : 2023 സ്കൂൾ കലോത്സവത്തിൽ ഉയർന്നുവന്ന വിവാദങ്ങള്‍ക്ക് പിന്നാലെ ഇനിമുതൽ കലോത്സവങ്ങളിൽ ഭക്ഷണം പാകം ചെയ്യാന്‍ താനുണ്ടാകില്ലെന്ന് വ്യക്തമാക്കി പഴയിടം മോഹനന്‍ നമ്പൂതിരി രംഗത്തെത്തിയിരുന്നു. താനൊരു പാചകക്കാരനാണെന്നും ഭയം പിടികൂടിയ ഒരു പാചകക്കാരന് നല്ല രീതിയില്‍ പാചകം ചെയ്യാന്‍ കഴിയില്ലെന്നും തുറന്നു പറഞ്ഞുകൊണ്ടാണ് പഴയിടം തൻ്റെ നിലപാട് പ്രഖ്യാപിച്ചത്. പഴയിടം എന്നുള്ളത് ഒരു വെജിറ്റബിൾ ബ്രാൻഡാണെന്നും അത് അങ്ങനെതന്നെ നിൽക്കട്ടെയെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇത്രയും നാള്‍ ഞാന്‍ കൊണ്ടുനടന്ന ചില കാര്യങ്ങള്‍ക്ക് വിപരീതമായ കാര്യങ്ങള്‍ പാചകപ്പുരയില്‍ പോലും വീണുകഴിഞ്ഞുവെന്നും അനാവശ്യമായി ജാതീയതയുടെയും വര്‍ഗീയതയുടെയും വിത്തുകള്‍ വാരിയെറിഞ്ഞ സാഹചര്യത്തില്‍ ഇനിമുതല്‍ കലോത്സവ വേദികളെ നിയന്ത്രിക്കാന്‍ തനിക്ക് ഭയമുണ്ടെന്നും വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹം തൻ്റെ പിൻമാറ്റം അറിയിച്ചത്.
അതേസമയം ഇനി കലോത്സവ വേദിയിലേക്ക് ഇല്ലെന്ന് തീരുമാനമെടുത്ത പഴയിടം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വിളമ്പിയത് ബീഫും ചിക്കനും മീനും. സ്കൂൾ കലോത്സവത്തിന് പിന്നാലെ പഴയിടം നമ്പൂതിരി പാചകം ഏറ്റെടുത്തത് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ ദേശീയ സമ്മേളനത്തിന് ഭക്ഷണം ഒരുക്കാനുള്ള കരാറായിരുന്നു. ഇന്നലെ സമ്മേളന നഗരിയായ തിരുവനന്തപുരം ടാഗോര്‍ തീയറ്ററിൻ്റെ കലവറയില്‍ പഴയിടത്തിൻ്റെ ഭക്ഷണ സംഘം വിളമ്പിയത് നോണ്‍ വെജ് വിഭവങ്ങളായിരുന്നു. ചില്ലി ബീഫും ചിക്കന്‍ മഞ്ചൂരിയനും കഴിഞ്ഞ ദിവസം രാത്രിയിൽ കഴിക്കേണ്ട നോണ്‍ വെജ് പട്ടികയിലുണ്ടായിരുന്നു.
കലോത്സവത്തില്‍ നോണ്‍വെജ് ഭക്ഷണവും വിളമ്പുമെന്ന മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഇനി താന്‍ കലോത്സവത്തിന് പാചകത്തിനില്ലെന്ന പഴയിടം മോഹനന്‍ നമ്പൂതിരിയുടെ പ്രഖ്യാപനം ഞെട്ടിച്ചിരുന്നു. അതേസമയം പഴയിടത്തിൻ്റെ മകൻ യദു പഴയിടത്തിൻ്റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് ഭക്ഷണമൊരുക്കുന്നത്. ചിക്കന്‍ 65, ചിക്കന്‍ സൂപ്പ്, ബട്ടര്‍ ചിക്കന്‍, മീന്‍ വറ്റിച്ചത്, മീന്‍ മാങ്ങയിട്ടത്, ചിക്കന്‍ ഉയര്‍ത്തിയത്, ചിക്കന്‍ മസാല, ബീഫ് കൊണ്ടാട്ടം എന്നിവയെല്ലാം സമ്മേളനത്തിനുണ്ട്. അവസാന ദിവസമായ തിങ്കളാഴ്ച മട്ടന്‍ ബിരിയാണിയാണ് ഉച്ചയ്ക്ക് വിളമ്പുന്നതെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ദിവസമായിരുന്നു ഇനി കലോത്സവത്തിന് പാചകം ചെയ്യാനില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി പറഞ്ഞത്. കലോത്സവത്തിന് മാത്രമല്ല ശാസ്ത്രമേളയ്ക്കും കായികമേളയ്ക്കും ഇല്ലെന്നാണ് പഴയിടം തീരുമാനമെടുത്തിരിക്കുന്നത്. കുട്ടികളുടെ ഭക്ഷണശാലയില്‍ നോണ്‍വെജ് കൊണ്ടുവരുന്നതിനല്ല എതിര്‍പ്പെന്നും ഭക്ഷണത്തിനൊപ്പം ജാതി കലര്‍ത്തുന്നതാണ് വിയോജിപ്പെന്നുമാണ് ഇവര്‍ വ്യക്തമാക്കുന്നത്.
2005 എറണാകുളം കലോത്സവം മുതല്‍ കലോത്സവ ഊട്ടുപുരയിലെ സ്ഥിരം സാന്നിധ്യമാണ് പഴയിടം മോഹനൻ നമ്പൂതിരി. ആ വർഷം മുതൽ 2023 വരെ മികവുറ്റ രീതിയിൽത്തന്നെയാണ് അദ്ദേഹം സ്കൂൾ കലോത്സവത്തിലെ പാചക രംഗം കെെകാര്യം ചെയ്തത്. കലോത്സവ കലറവറയിൽ ഒരു വിട്ടുവീഴ്ചയുമില്ലാത്ത പാചകക്കാരൻ കൂടിയായിരുന്നു പഴയിടം.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]