കോഴിക്കോട് : ഗുണ നിലവാരമില്ലാത്ത ഭക്ഷണമെന്ന് ആരോപണം കോഴിക്കോട് മെഡിക്കല്‍ കോളേജ് കാന്റീന്‍ പൂട്ടിച്ചു. മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് സമീപം പ്രവര്‍ത്തിച്ചിരുന്ന ക്യാന്‍റീനാണ് അടച്ചുപൂട്ടിയത്. ക്യാന്‍റീനെ കുറിച്ചുണ്ടായ ആരോപണം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രിന്‍സിപ്പലിനോട് അടിയന്തരമായി അന്വേഷിച്ച് നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
പ്രിന്‍സിപ്പല്‍ നടത്തിയ അന്വേഷണത്തില്‍ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ക്യാന്‍റീന്‍ താല്‍ക്കാലികമായി അടക്കാന്‍ നിര്‍ദേശം നല്‍കിയത്. ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി നിര്‍ദേശം നല്‍കി.