കൊച്ചി : ജലീലിന് കൂരുക്ക് മുറുക്കി കസ്റ്റംസ് ഖുറാന്‍ കൊണ്ടു വന്നവരെ ചോദ്യം ചെയ്യുന്നു. എയര്‍കാര്‍ഗോയില്‍ നിന്ന് കോണ്‍സുലേറ്റിലേക്ക് മതഗ്രന്ഥം എത്തിച്ചവരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. വാഹന ഉടമയേയും ഡ്രൈവറേയുമാണ് ചോദ്യംചെയ്യുന്നത്. എന്നാല്‍ കൊണ്ടുപോയത് മതഗ്രന്ഥമെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് വാഹനത്തിന്റെ ഉടമ അലി പറയുന്നത്. വാഹനത്തിന്റെ ഡ്രൈവര്‍ സജീറിനെയും സംഘം ചോദ്യം ചെയ്യുന്നുണ്ട്. ഇതിന്റെ പേരില്‍ കസ്റ്റംസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യതിരുന്നു. ഈ കേസില്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെയും പ്രതി ചേര്‍ത്തിട്ടുണ്ട്.
നയതന്ത്ര നിയമങ്ങളുടെ അടിസ്ഥാനത്തില്‍ വിദേശത്തു നിന്ന് ബുക്കുകളും മറ്റും ഇറക്കു മതി ചെയ്യാന്‍ അനുവദനീയമല്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കേസ് രജിസ്‌ററര്‍ ചെയ്തത്. മതഗ്രന്ഥമാണ് കാറില്‍കൊണ്ടു പോകുന്നതെന്നറിയില്ലായിരുന്നു വിദേശത്തു നിന്ന് വന്ന വാഗ് കൊണ്ടു പോകുന്നതിനാണ് ഇവര്‍എത്തിയതെന്ന് കസ്റ്റംസിനോട് പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച് നാലിനാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ വിദേശത്തു നിന്ന് മതഗ്രന്ഥമാണെന്ന പേരില്‍ പാഴ്‌സല്‍ എത്തിയത്.