തിരുവനന്തപുരം : ഉന്നതവിദ്യാഭ്യാസ മേഖലയിലെ പരസ്പര സഹകരണം ചര്‍ച്ച ചെയ്യാനായി ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍. ബിന്ദുവും ഫ്രഞ്ച് കോണ്‍സല്‍ ജനറല്‍ ലീസ് റ്റാല്‍ബോ ബാരെയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ഫ്രാന്‍സും കേരളവും തമ്മിലുള്ള ഉന്നതവിദ്യാഭ്യാസ സഹകരണം ശക്തമാക്കാന്‍ ഉച്ചകോടി അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഗുണപരമായ മറ്റു നിരവധി വിഷയങ്ങളില്‍ പരസ്പരധാരണകളിലേക്ക് നീങ്ങിയതായും മന്ത്രി അറിയിച്ചു. സ്റ്റുഡന്റ്‌സ് എക്‌സ്‌ചേഞ്ച് പദ്ധതികള്‍, ട്വിന്നിംഗ് പ്രോഗ്രാമുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള നവീന സാങ്കേതികവിദ്യാ രംഗങ്ങളിലും ഭാഷാ-ഭാഷാശാസ്ത്ര മേഖലകളിലുമുള്ള യോജിച്ച പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ചര്‍ച്ചചെയ്തായും അറിയിച്ചു.
ഫ്രഞ്ച് കോണ്‍സല്‍ ജനറലുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി കൂടിക്കാഴ്ച നടത്തി
RECENT NEWS
Advertisment