ആലപ്പുഴ : ആലപ്പുഴയിലെ കൊലപാതകങ്ങള്‍ സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ അമ്പലപ്പുഴ എം എല്‍ എ എച്ച്.സലാമിനെതിരെ ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ നടത്തിയ പ്രസ്താവന ശുദ്ധ അസംബന്ധമാണന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആര്‍.നാസര്‍. ആലപ്പുഴ നഗരത്തിലും മണ്ണഞ്ചേരിയിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കൊലപാതകങ്ങള്‍ അത്യന്തം നിന്ദ്യവും നീചവുമാണെന്നും അദ്ദേഹം പറഞ്ഞു. സമാധാന അന്തരീക്ഷം നിലനിന്നിരുന്ന ആലപ്പുഴയില്‍ വര്‍ഗ്ഗീയ ഭ്രാന്തന്മാര്‍ നടത്തിയ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും ഗൂഢാലോചനക്ക് നേതൃത്വം കൊടുത്തവരെയും കണ്ടെത്താന്‍ പോലീസ് ഊര്‍ജ്ജിതമായ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം വ്യകത്മാക്കി.
ആർ നാസറിന്റെ പ്രസ്താവന : ആലപ്പുഴ നഗരത്തിലും മണ്ണഞ്ചേരിയിലും കഴിഞ്ഞ ദിവസങ്ങളി ലുണ്ടായ കൊലപാതങ്ങൾ അത്യന്തം നിന്ദ്യവും നീചവുമാണ്. മണ്ണഞ്ചേ രിയിൽ എസ് ഡി പി ഐ നേതാവും നഗരത്തിൽ വെള്ളക്കിണറിനു സമീപം ബി ജെ പി നേതാവുമാണ് കൊല്ലപ്പെട്ടത്. കൊലപാതകങ്ങൾ സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ അമ്പലപ്പുഴ എം എൽ എ എച്ച്.സലാമിനെതിരെ ബിജെപി നേതാവ് കെ.സുരേന്ദ്രൻ നടത്തിയ പ്രസ്താവന ശുദ്ധ അസംബന്ധമാണന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ആർ.നാസർ പറഞ്ഞു.
സമാധാന അന്തരീക്ഷം നിലനിന്നിരുന്ന ആലപ്പുഴയിൽ വർഗ്ഗീയ ഭ്രാന്തന്മാർ നടത്തിയ കൊലപാതകങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരെയും ഗൂഢാലോചനക്ക് നേതൃത്വം കൊടുത്തവരെയും കണ്ടെത്താൻ പോലീസ് ഊർജ്ജിതമായ അന്വേഷണം നടത്തുകയാണ്. സംഭവം അറിഞ്ഞയുടൻ അമ്പലപ്പുഴ എം എൽ എ എച്ച് സലാം രണ്ടു മരണ വീടുകളിലുമെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുകയും അവരുടെ ദു:ഖത്തിൽ പങ്കുചേരുകയും ചെയ്തു. പിറ്റേദിവസം ആലപ്പുഴ കോടതിയിൽ എത്തി രഞ്ജിത്ത് ശ്രീനി വാസന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ബി ജെ പി നേതാവിന്‍റെ വീട്ടിൽ സലാം എത്തിയില്ലെന്ന പ്രചാരണം മണിക്കൂറുകൾക്കകം സംഘപരിവാർ ഗ്രൂപ്പുകളിൽ ബോധപൂർവ്വം പ്രചരിപ്പിച്ചിരുന്നു.
ബിജെപി നേതാവ് രഞ്ജിത്തിന്‍റെ അമ്മയും എച്ച്. സലാം എം എൽ എയും ഒരുമിച്ചുള്ള ഫോട്ടോ പുറത്ത് വന്നപ്പോളാണ് ഈ കള്ളപ്രചരണം അവസാനിച്ചത്. ഈ വസ്തുതകളൊക്കെ നിലനിൽക്കേ അമ്പലപ്പുഴ എം എൽ എ എസ്‌ഡിപിഐയെ സഹായിക്കുന്നു എന്ന് തോന്നിപ്പിക്കും വിധം ഇപ്പോൾ സുരേന്ദ്രൻ നടത്തുന്ന അസംബന്ധ പ്രചരണം രണ്ട് കൊലപാതകങ്ങളിലും ഉന്നതതല ഗൂഡാലോചന ഉണ്ടെന്ന് സംശയം ഉയരുന്ന ഘട്ടത്തിലാണ്.
ബിജെപിയുടെയും എസ്‌ഡിപിഐ ഉന്നത നേതൃത്വത്തിലേക്ക് തന്നെ അന്വേഷണം എത്തുമോ എന്ന അങ്കലാപ്പിൽ നിന്നുമാണ് സുരേന്ദ്രൻ ഇത്തരം ജല്പനങ്ങൾ നടത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി എത്തിയ ഫണ്ട് തിരിമറി നടത്തി കോടികൾ സ്വന്തമാക്കിയ കേസിൽ പ്രതിസ്ഥാനത്തു നിൽക്കുന്ന സുരേന്ദ്രൻ സ്വന്തം പ്രസ്ഥാനത്തിൽ അധ്യക്ഷ സ്ഥാനത്തു തുടരാൻ പിടിവള്ളി തേടുകയാണ്. ഇതിൽ നിന്നൊക്കെ ശ്രദ്ധ തിരിക്കാനും യഥാർത്ഥ പ്രതികളെ രക്ഷിക്കുവാനും വേണ്ടിയുള്ള ശ്രമമായി മാത്രമേ സലാമിനെതിരായ പ്രസ്താവനയെ കാണാനാകൂ എന്നും ആർ നാസർ പ്രസ്താവനയിൽ പറഞ്ഞു.